കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു

അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു
കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു

ബാംഗളൂര്‍; കേന്ദ്ര പാര്‍ലമെന്ററികാര്യ, രാസവള വകുപ്പ് മന്ത്രി എച്ച്. എന്‍. അനന്ത് കുമാര്‍ അന്തരിച്ചു. 59 വയസായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30 ന് ബാംഗളൂരുവിലായിരുന്നു അന്ത്യം. 

ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍ 20 നാണ് അദ്ദേഹം തിരിച്ച് ബാംഗളൂരുവിലെത്തിയത്. 1996 മുതല്‍ ആറു തവണയാണ് അനന്ത് കുമാര്‍ ബാംഗളൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയത്. കര്‍ണാടക ബിജെപി അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.

ഡോ.തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവര്‍ മക്കളാണ്. 1959 ജൂലായ് 22 ന് ബെംഗളൂരുവിലാണ് അനന്ത് കുമാര്‍ ജനിച്ചത്. ഹൂബ്ലി കെ.എസ് ആര്‍ട്‌സ് കോളേജില്‍ നിന്ന് ബിരുദം നേടി. 

1985 എബിവിപി ദേശീയ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി. 1996ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 1998ലെ വാജ്‌പേയി മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായിരുന്നു. 1999ലും എന്‍ഡിഎ സര്‍ക്കാറില്‍ മന്ത്രിയായി. 2003ല്‍ കര്‍ണാടക ബിജെ പി അധ്യക്ഷനായി. തൊട്ടടുത്ത വര്‍ഷം ദേശീയ സെക്രട്ടറിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com