14 കാരനായ മകന് വേണ്ടി അച്ഛനും അമ്മയും കാത്തിരുന്നത് 18 വര്‍ഷം; ഒടുവില്‍ വീടിന് സമീപത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയത് അസ്ഥികൂടം 

മകനെ കാത്തിരുന്ന മാതാപിതാക്കള്‍ക്ക് ഒടുവില്‍ കിട്ടിയത് അസ്ഥികൂടം. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതെയായ ജാവേദ് അലി(14)യുടെ അസ്ഥികൂടം വീടിന് സമീപത്തെ പൊട്ടക്കിണറ്റില്‍ നിന്നും കാണാതാകുമ്പോള്‍ ധരിച്ചിരു
14 കാരനായ മകന് വേണ്ടി അച്ഛനും അമ്മയും കാത്തിരുന്നത് 18 വര്‍ഷം; ഒടുവില്‍ വീടിന് സമീപത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയത് അസ്ഥികൂടം 

ന്യൂഡല്‍ഹി: മകനെ കാത്തിരുന്ന മാതാപിതാക്കള്‍ക്ക് ഒടുവില്‍ കിട്ടിയത് അസ്ഥികൂടം. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതെയായ ജാവേദ് അലി(14)യുടെ അസ്ഥികൂടം വീടിന് സമീപത്തെ പൊട്ടക്കിണറ്റില്‍ നിന്നും കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം സഹിതമാണ് കിട്ടിയത്. 

 നീല ടീ ഷര്‍ട്ടും കാക്കി ട്രൗസറുമായിരുന്നു കാണാകുമ്പോള്‍ ജാവേദ് ധരിച്ചിരുന്നത്. അസ്ഥികൂടം ശാസ്ത്രീയമായ പരിശോധനകള്‍ക്ക് അയച്ച ശേഷം ഉറപ്പിച്ചാല്‍ മതിയെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാല്‍ ഇത് മകന്റേതാണ് എന്നതില്‍ സംശയമൊന്നുമില്ലെന്നും എന്നെങ്കിലും മകനെ തിരികെ കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നും മാതാപിതാക്കള്‍ പറഞ്ഞു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഷൗക്കത്തലിയുടെ 14 കാരനായ മകനെ കാണാതെയായത്. ഡല്‍ഹിയിലെ ആലിപുരില്‍ 2000ത്തിലായിരുന്നു സംഭവം. ജാവേദ് അലിയെന്ന മകനെയും തേടി ഷൗക്കത്തലി രാജ്യം മുഴുവന്‍ അന്വേഷിച്ചു.എല്ലാ മാസവും ലീവെടുത്ത് പൊലീസ് സ്റ്റേഷനുകളില്‍ അന്വേഷിച്ചും കാണാനില്ലെന്ന പോസ്റ്ററുകള്‍ പതിച്ചും വന്നു. ഭിക്ഷാടന മാഫിയ തട്ടിയെടുത്തതാവാം മകനെ എന്നെങ്കിലും ഒരിക്കല്‍ തിരികെ ലഭിക്കുമെന്നായിരുന്നു ഷൗക്കത്തലിയുടെ പ്രതീക്ഷ. 

ജാവേദിന്റെ കളിക്കൂട്ടുകാരായിരുന്ന പങ്കജും ധീരജുമാണ് കിണറില്‍ അസ്ഥികൂടം കണ്ടെത്തിയതായി പൊലീസിനെ അറിയിച്ചത്. വീട്ടുകാര്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അസ്ഥികൂടം ജാവേദിന്റേത് തന്നെയാണോ എന്ന ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കേസ് അവസാനിപ്പൂവെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com