ബിജെപിയെ താഴെയിറക്കും, മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ 

ഇന്ധനവില കൂടി, രൂപയുടെ മൂല്യം ഇടിഞ്ഞു എന്നിവയാണ് മോദിയുടെ നേട്ടങ്ങള്‍.
ബിജെപിയെ താഴെയിറക്കും, മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ 

ന്യൂഡല്‍ഹി: നരേന്ദ്രമോദി ഭരണത്തില്‍ 20 വ്യവസായികള്‍ക്ക് മാത്രമാണ് അച്ഛാ ദിന്‍ എന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇന്ധനവില കൂടി, രൂപയുടെ മൂല്യം ഇടിഞ്ഞു എന്നിവയാണ് മോദിയുടെ നേട്ടങ്ങള്‍. ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ ഇന്ധനവില വര്‍ധനവിനെ കുറിച്ച് ഒരക്ഷരം പോലും പറയാന്‍ മോദി തയ്യാറാകുന്നില്ലെന്നും ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ഡല്‍ഹി ജന്തര്‍മന്ദിറില്‍ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് മോദി പലപ്പോഴും വാചാലനാകാറുണ്ട്. എന്നാല്‍ ഇന്ധന വില വര്‍ദ്ധനയെ കുറിച്ചോ കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ചോ? സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ കുറിച്ചോ മോദി ഒരു വാക്ക് പോലും സംസാരിക്കാറില്ല. എന്തുകൊണ്ടാണ് അദ്ദേഹം മൗനം പാലിക്കുന്നതെന്ന് മനസിലാകുന്നില്ല  രാഹുല്‍ പറഞ്ഞു.

കേന്ദ്രത്തിലെ ജനദ്രോഹ സര്‍ക്കാരിനെ പ്രതിപക്ഷം താഴെയിറക്കും. മോദിയുടെ പ്രസംഗങ്ങള്‍ കൊണ്ട് രാജ്യം പൊറുതിമുട്ടിയിരിക്കുകയാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ പ്രതിപക്ഷമുണ്ട്. അതിന് വേണ്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ഒരേ വേദിയില്‍ ഇരിക്കുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടാണ്,? ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ തങ്ങള്‍ ഒന്നിച്ച് നില്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പ്രതിപക്ഷ ഐക്യത്തിന്റെ വേദിയായി. 20ലധികം എന്‍ഡിഎ ഇതര പാര്‍ട്ടികളാണ് കോണ്‍ഗ്രസിനെ പിന്തുണച്ച് പ്രതിഷേധത്തില്‍ അണിചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഒപ്പം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടി നേതാവ് ശരദ് യാദവ് അടക്കം ഇതര പാര്‍ട്ടികളുടെ പ്രതിനിധികളും ഡല്‍ഹി ജന്തര്‍മന്ദിറില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ വേദി പങ്കിട്ടു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ് അടക്കം നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com