നന്നാകാത്ത നാനോയെ നന്നാക്കാനുറച്ച് ടാറ്റ 

പ്രതിമാസം 1000 നാനോ കാറുകളാണ് വില്‍പ്പന നടക്കുന്നത്. കമ്പനിയുടെ മറ്റു മോഡലുകളായ ടിയാഗോ, ടിഗോര്‍ എന്നിവയുടെ വില്‍പ്പനയെ അപേക്ഷിച്ചു വളരെ കുറഞ്ഞ വില്‍പ്പനയാണിത്
നന്നാകാത്ത നാനോയെ നന്നാക്കാനുറച്ച് ടാറ്റ 

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ടാറ്റ മോട്ടോഴ്‌സിനു കൈപൊള്ളിയ മോഡലാണ് നാനോ. ലോകത്തെ ഏറ്റവും വില കുറഞ്ഞ മോഡലാണെന്നും പറഞ്ഞു പുറത്തിറക്കിയ നാനോ ആ വിശേഷണം കൊണ്ടു തന്നെ കമ്പനിക്കു തിരിച്ചടിയുണ്ടാക്കി. കമ്പനി ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റയുടെ പ്രത്യേക താല്‍പ്പര്യമാണ് നാനോ ഉല്‍പ്പാദനം നിര്‍ത്താതിരിക്കുന്നതൊക്കെയാണ് അണിയറയിലും അല്ലാതെയുമുള്ള സംസാരം. സൈറസ് മിസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റുന്നതിലും നാനോ ഒരു വിഷയമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉല്‍പ്പാദനം നിര്‍ത്താനും തരമില്ല ഉപേക്ഷിക്കാനും തരമില്ലാത്ത അവസ്ഥിയിലാണ് നാനോയുടെ കാര്യത്തില്‍ ടാറ്റ മോട്ടോഴ്‌സ്. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു നാനോയെ മറ്റു മാര്‍ഗത്തിലൂടെ ഒന്നു നന്നാക്കിയെടുക്കാനാണ് ടാറ്റ തീരുമാനിച്ചിരിക്കുന്നത്. നാനോയുമായി ബന്ധപ്പെട്ടു മറ്റു മാര്‍ഗങ്ങള്‍ തേടുമെന്ന് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സതീഷ് ബോര്‍വാന്‍കര്‍ വ്യക്തമാക്കി.

നാനോ ഇലക്ട്രിക്ക് ഉള്‍പ്പടെയുള്ളവയാണ് കമ്പനിക്കു പദ്ധതിയുള്ളത്. പ്രതിമാസം 1000 നാനോ കാറുകളാണ് വില്‍പ്പന നടക്കുന്നത്. കമ്പനിയുടെ മറ്റു മോഡലുകളായ ടിയാഗോ, ടിഗോര്‍ എന്നിവയുടെ വില്‍പ്പനയെ അപേക്ഷിച്ചു വളരെ കുറഞ്ഞ നാനോയാണ് വില്‍പ്പന നടക്കുന്നത്.

നാനോ ഇലക്ട്രിപ്പ് പതിപ്പുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്തെ ഇലക്ട്രിക്ക് വാഹന വിപണിയുടെ വളര്‍ച്ചയനുസിരിച്ച് നാനോ പോലുള്ള ഒരു മോഡലിനു ഇലക്ട്രിക്ക് പതിപ്പ് വിജയമായിരിക്കുമെന്ന വാഹന വിപണി വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com