ആറ് ജെറ്റ് എഞ്ചിനുകള്‍, 28 ടയറുകള്‍, ഫുട്‌ബോള്‍ ഗ്രൗണ്ടിനോളം വീതി; ഇതാ ലോകത്തിലെ ഏറ്റവും വലിയ വിമാനം

ആറ് ജെറ്റ് എഞ്ചിനുകള്‍, 28 ടയറുകള്‍, ഫുട്‌ബോള്‍ ഗ്രൗണ്ടിനോളം വീതി; ഇതാ ലോകത്തിലെ ഏറ്റവും വലിയ വിമാനം

ചിറകറ്റങ്ങള്‍ (വിംഗ്‌സ്പാന്‍) തമ്മിലുള്ള അകലം ഒരു ഫുട്‌ബോള്‍ മൈതനാത്തോളം, രണ്ടേക്കാല്‍ ലക്ഷം കിലോഗ്രാം തൂക്കം,  ആറ് ബോയിംഗ് 747 എഞ്ചിനുകള്‍, 28 ടയറുകള്‍ പറഞ്ഞു വരുന്നത് ഒരു വിമാനത്തിന്റെ കാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ വിമാനം. പേര് സ്ട്രാറ്റോലോഞ്ച്. വിമാനം എന്നു പറഞ്ഞാല്‍ ആളുകളെ കയറ്റിക്കൊണ്ടു പോകാനുള്ളതല്ല. ഇത് റോക്കറ്റുകളെ കൊണ്ടു പോകാനുള്ളതാണ്. അതെ, ബഹിരാകാശം വരെ തന്നെ.

പൈലറ്റ്, സഹ പൈലറ്റ്, ഫ്‌ളൈറ്റ് എഞ്ചിനീയര്‍ എന്നിവര്‍ മാത്രം മതി റോക്ക് (Roc) എന്ന പേരില്‍ അവതരിപ്പിക്കാനിരിക്കുന്ന ഈ ഭീമന്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പൊള്‍ ജി അലനാണ് സ്ട്രാറ്റോലൊഞ്ചിന് തുടക്കം കുറിച്ചത്. എയര്‍ലൊഞ്ച്ടുഓര്‍ബിറ്റ് എയര്‍ക്രാഫ്റ്റ് വികസിപ്പിക്കുന്നതിനായി ഏര്‍പ്പെട്ടിരിക്കുന്ന ഒരുപിടി കമ്പനികളില്‍ ഒന്നാണ് സ്ട്രാറ്റോലൊഞ്ച്. അതായത് വിമാനം വഴി റോക്കറ്റ് വിക്ഷേപണം. 

മൊജാവെ മരുഭൂമിയില്‍ സ്ഥാപിച്ച ഹാങ്ങറില്‍ നിന്നും പൊതുജനങ്ങള്‍ക്കായി സ്ട്രാറ്റോലൊഞ്ചിന്റെ നീളം 238 അടിയും ഉയരം 50 അടിയുമാണ്. ട്വിന്‍ ഫ്യൂസ്‌ലെജ് ഡിസൈനില്‍ എന്ന പേരില്‍ അറിയപ്പെടുന്ന രൂപകല്‍പ്പനയാണ് സ്ട്രാറ്റോ ലോഞ്ചിന് നല്‍കിയിരിക്കുന്നത്. അറുപതോളം മൈല്‍ നീളത്തിലുള്ള വയറുകളാണ് സ്ട്രാറ്റോലോഞ്ചിന് ഉപയോഗിച്ചിരിക്കുന്നത്.

ഇനി ഈ വിമാനത്തില്‍ എങ്ങനെ റോക്കറ്റ് കൊണ്ടുപോകും എന്നാണെങ്കില്‍ ഇത്രയും വലിയ ചിറകാണ് ഉത്തരം. വിമാനത്തിന്റെ രണ്ട് ചിറകുകള്‍ക്കിടയില്‍ വെച്ചാണ് റോക്കറ്റു കൊണ്ടുപോവുക. 35000 അടി മുകളില്‍ വെച്ച് റോക്കറ്റുകളെ വിക്ഷേപിക്കാന്‍ പ്രാപ്തമാണ് സ്ട്രാറ്റോലൊഞ്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില്ലറക്കാരനല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com