ലോകത്തെ ഏറ്റവും സമ്പന്ന രാജ്യം അമേരിക്ക; ആറാം സ്ഥാനം ഇന്ത്യയ്ക്ക് 

24.80 ലക്ഷം കോടി ഡോളറുമായി ചൈന രണ്ടാമതും 19.52 ലക്ഷം കോടി ഡോളറുമായി ജപ്പാന്‍ മൂന്നാമതുമാണ്
ലോകത്തെ ഏറ്റവും സമ്പന്ന രാജ്യം അമേരിക്ക; ആറാം സ്ഥാനം ഇന്ത്യയ്ക്ക് 

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്ത്. ആഫ്രേഷ്യ ബാങ്ക് നടത്തിയ ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂലാണ് 8.23 ലക്ഷം കോടി യുഎസ് ഡോളര്‍ സമ്പത്തുമായി ഇന്ത്യ ആറാം സ്ഥാനം നേടിയത്. 

62.58 ലക്ഷം കോടി യുഎസ് ഡോളര്‍ സമ്പത്തുമായി യുഎസ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 24.80 ലക്ഷം കോടി ഡോളറുമായി ചൈന രണ്ടാമതും 19.52 ലക്ഷം കോടി ഡോളറുമായി ജപ്പാന്‍ മൂന്നാമതുമാണ്. യുകെ, ജര്‍മനി, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളാണ് ആദ്യ പത്തില്‍ ഇടം നേടിയിട്ടുള്ളത്. 

ഓരോ രാജ്യത്തെയും വ്യക്തികളുടെ കയ്യിലുള്ള സ്വകാര്യസ്വത്തിന്റെ മൊത്തം തുകയാണ് ടോട്ടല്‍ വെല്‍ത്ത് എന്ന പേരില്‍ റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നത്. സര്‍ക്കാര്‍ ഫണ്ടുകള്‍ ഒഴിവാക്കിയുള്ള സമ്പത്താണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങള്‍ക്ക് പട്ടികയില്‍ ഇത് അനുകൂലമായിട്ടുണ്ട്. 

ഇന്ത്യയില്‍ സംരംഭകത്വം, മികച്ച വിദ്യാഭ്യാസ സമ്പ്രദായം, ഐടി, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യമേഖല, മീഡിയ എന്നീ രംഗങ്ങള്‍ അടുത്ത പത്തു വര്‍ഷത്തില്‍ രാജ്യത്തെ സമ്പത്തില്‍ 200ശതമാനം വര്‍ദ്ധനവ് ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടി. അടുത്ത ദശകത്തില്‍ ആഗോള സമ്പത്തില്‍ 50ശതമാനം വര്‍ദ്ധനവ് കാണാന്‍ കഴിയുമെന്നും ഇന്ത്യ, ശ്രീലങ്ക, വിയറ്റ്‌നാം, ചൈന തിടങ്ങിയ രാജ്യങ്ങളായിരിക്കും അതിവേഗം വളരുന്ന സമ്പത്‌വ്യവസ്ഥകളെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com