അപകടത്തില്‍ വാഹന ഉടമ മരിച്ചാല്‍ 15 ലക്ഷം കവറേജ്; ഉയര്‍ത്തിയത് രണ്ട് ലക്ഷത്തില്‍ നിന്ന്

അപകടസമയത്ത് മറ്റൊരാളാണ് വാഹനമോടിച്ചിരുന്നതെങ്കിലും ഉടമയ്ക്ക് ആനുകൂല്യം ലഭിക്കും
അപകടത്തില്‍ വാഹന ഉടമ മരിച്ചാല്‍ 15 ലക്ഷം കവറേജ്; ഉയര്‍ത്തിയത് രണ്ട് ലക്ഷത്തില്‍ നിന്ന്

വാഹന ഉടമ അപകടത്തില്‍ മരിച്ചാലുള്ള ഇന്‍ഷുറന്‍സ് കവറേജ് 15 ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ രണ്ട് ലക്ഷം രൂപയാണ് നല്‍കുന്നത്. തേഡ് പാര്‍ട്ടി പ്രീമിയത്തില്‍ എല്ലാത്തരം വാഹനങ്ങളുടെയും ആര്‍സി ഉടമകള്‍ക്ക് ഉയര്‍ന്ന കവറേജിന് അര്‍ഹതയുണ്ടാകും. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ്‌ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. 

അപകടസമയത്ത് മറ്റൊരാളാണ് വാഹനമോടിച്ചിരുന്നതെങ്കിലും ഉടമയ്ക്ക് ആനുകൂല്യം ലഭിക്കും. ഉടമയ്ക്ക് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണമെന്നുമാത്രം. ഈ തുക നഷ്ടപരിഹാര കേസ് തീര്‍പ്പാകുന്നതിനുമുമ്പേ ആശ്രിതര്‍ക്ക് ലഭിക്കും. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നതെങ്കില്‍, ഇടിക്കുന്ന വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യവും ലഭിക്കും. എന്നാല്‍ ഉടമയ്ക്കുപകരം വാഹനം ഓടിച്ചയാള്‍ അപകടത്തില്‍ മരിച്ചാല്‍ കോടതി നിര്‍ദേശിക്കുന്ന ആനുകൂല്യമേ ലഭിക്കൂ.

അധിക കവറേജിനായി പ്രീമിയം തുകയില്‍ വര്‍ഷം 750 രൂപയുടെ വര്‍ധനയും നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലുള്ള പോളിസികള്‍ പുതുക്കുമ്പോള്‍ ഈ നിബന്ധന നിലവില്‍വരും. ഇരുചക്രവാഹന ഉടമകള്‍ക്ക് ഒരു ലക്ഷവും മറ്റു വാഹനങ്ങള്‍ക്കെല്ലാം രണ്ടു ലക്ഷവുമായിരുന്നു നിലവില്‍ കവറേജ്. തേഡ് പാര്‍ട്ടി പ്രീമിയത്തിനൊപ്പമുള്ള പാക്കേജ് പോളിസികളില്‍ ഉയര്‍ന്ന നിരക്ക് ലഭ്യമായിരുന്നെങ്കിലും ഇതിന് കൂടുതല്‍ പ്രീമിയം നല്‍കേണ്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com