മകനെ കൊന്നയാള്‍ക്കു അവസാന നിമിഷം മാപ്പു നല്‍കി പിതാവ്: വീഡിയോ വൈറല്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയിലെ ഖാമിഷ് മുസൈതില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മകന്റെ കൊലപാതകിയെ വധശിക്ഷയ്ക്കു വിധേയമാക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ പിതാവ് കൊലയാളിക്കു മാപ്പു നല്‍കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സൗദി നിയമപ്രകാരം പൊതുസ്ഥലത്തു വെച്ചു തലവെട്ടിയാണ് വധശിക്ഷ നടപ്പാക്കുന്നത്. കൊലയാളിയെ വധശിക്ഷയ്ക്കായി കൊണ്ടു വരുന്ന സമയത്ത് ഒരുകൂട്ടം ആളുകളോടൊപ്പം പിതാവ് വരികയും അവനു മാപ്പു കൊടുത്തു എന്ന് ഉറക്കെ പറയുന്നതും വീഡിയോയില്‍ കാണാം.

കൊലയാളിക്കു കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കള്‍ മാപ്പുനല്‍കിയാല്‍ ഇയാളെ ശിക്ഷിക്കാന്‍ പാടില്ലെന്നാണ് സൗദി നിയമം. 

അതേസമയം, രണ്ടു വര്‍ഷത്തോളം ജയിലില്‍ കിടന്ന ശേഷമാണ് പ്രതിയെ തലവെട്ടാനായി കൊണ്ടുവന്നത്. കൊലയാളിക്കു മാപ്പുകൊടുത്തതോടെ പിതാവിന്റെ വലിയ മനസിനു സല്യൂട്ട് അടിക്കുകയാണ് സോഷ്യല്‍ മീഡിയ.
 

2014ല്‍ ഇറാനിലും സമാനമായ സംഭവമുണ്ടായിരുന്നു. പ്രതിയുടെ കഴുത്തില്‍ തൂക്കുകയറിട്ടപ്പോള്‍ കൊല്ലപ്പെട്ടയാളുടെ മാതാവ് മകനെ കൊന്ന പ്രതിക്കു മാപ്പു കൊടുക്കുകയായിരുന്നു. 17 കാരനായ ഹുസൈന്‍സിയാദിനെ കൊലപ്പെടുത്തിയതിനു 24 കാരനായ അബ്ദുള്ളയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു. തൂക്കുകയര്‍ കഴുത്തിലിട്ട സമയത്ത് ഹുസൈന്‍സിയാദിന്റെ മാതാവ് മുന്നോട്ടു വരികയും അബ്ദുള്ളയ്ക്കു മാപ്പു കൊടുത്തുവെന്നു പ്രഖ്യാപിക്കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com