പന്നിയുടെ വയറ്റില്‍ കോടികള്‍ വിലമതിക്കുന്ന നിധി: ഒറ്റരാത്രികൊണ്ട് കര്‍ഷകന്‍ കോടീശ്വരനായി 

പന്നിയുടെ വയറ്റില്‍ കോടികള്‍ വിലമതിക്കുന്ന നിധി: ഒറ്റരാത്രികൊണ്ട് കര്‍ഷകന്‍ കോടീശ്വരനായി 

പന്നികളില്‍ ഒന്നിന്റെ വയറ്റില്‍ നിന്ന് നാല് കോടിയോളം വിലമതിക്കുന്ന കല്ല് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍

ല്ല ഒരു പന്നിയെ കിട്ടിയാല്‍ പിന്നെ കോടീശ്വരനാകാന്‍ വേറെ ഒന്നിന്റേയും സഹായം ആവശ്യമില്ല. ചൈനീസ് സ്വദേശിയായ ബോ ഷോണ്‍ഫൂവിനാണ് തന്റെ വളര്‍ത്തുപന്നി കോടികള്‍ വിലമതിക്കുന്ന നിധി സമ്മാനിച്ചത്. വര്‍ഷങ്ങളായി പന്നിവളര്‍ത്തലായിരുന്നു ഇദ്ദേഹത്തിന്റെ തൊഴില്‍. അദ്ദേഹത്തിന്റെ ഫാമില്‍ വളര്‍ത്തിയിരുന്ന പന്നികളില്‍ ഒന്നിന്റെ വയറ്റില്‍ നിന്ന് നാല് കോടിയോളം വിലമതിക്കുന്ന കല്ല് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 

മാംസാവശ്യത്തിനായി എട്ട്  വയസുള്ള പന്നിയെ കൊന്നപ്പോഴാണ് അതിന്റെ പിത്താശയത്തില്‍ നിന്ന് 'ഗോരോചനം' എന്ന അത്യപൂര്‍വമായ വസ്തു കണ്ടെത്തിയത്. ബോ ഷുണ്‍ലൂവിന് ഇത് എന്താണെന്ന് ആദ്യം മനസിലായില്ല. പിന്നീട് അദ്ദേഹത്തിന്റെ അയല്‍വാസി പറഞ്ഞപ്പോഴാണ് 'ഗോരോചന'ത്തിന്റെ മൂല്യം മനസിലായത്. 4,5000,00 പൗണ്ട് അതായത് 3 കോടി 89 ലക്ഷം രൂപ ഇതിന് വിലവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പശുവിന്റേയും കാളയുടേയും പന്നിയുടേയുമെല്ലാം പിത്താശയത്തില്‍ കാണപ്പെടുന്ന ഒരുതരം കല്ലാണ് 'ഗോരോചനം' എന്നാണ് പറയപ്പെടുന്നത്. രോമത്തില്‍ നിന്നോ ദഹിക്കാതെ കിടക്കുന്ന സസ്യപദാര്‍ത്ഥത്തില്‍ നിന്നോ ആണ് ഇത് രൂപപ്പെടുന്നത്. വളരെ അപൂര്‍വമായി ലഭിക്കുന്ന ഈ വസ്തു ചൈനയിലെ മരുന്നുകളില്‍ ഉപയോഗിക്കുന്ന പ്രധാന ഘടകമാണ്. ഒരു ഗ്രാമിന് ഏകദേശം 5000 മുതല്‍ 10,000 രൂപ വരെ വില വരുമെന്നാണ് പറയപ്പെടുന്നത്. 

പന്നിയുടെ വയറ്റില്‍ നിന്ന് കിട്ടിയ വസ്തു ഗോരോചനം തന്നെയാണെന്ന് ബോ വിദഗ്ധരെ കണ്ട് ഉറപ്പിക്കുകയായിരുന്നു. നാല് ഇഞ്ച് നീളവും 2.7 ഇഞ്ച് വീതിയുമുള്ള അത്ഭുതക്കല്ലിന് നാല് കോടിയോളം വിലവരുമെന്ന് കല്ല് പരിശോധിച്ചവരാണ് ബോയോട് പറഞ്ഞത്. പന്നിയുടെ പിത്താശയത്തില്‍ രൂപപ്പെട്ടതിനാലാണ് ഇത്രത്തോളം വില വരുന്നതെന്നും പറയപ്പെടുന്നു. എന്നാല്‍ പന്നികളുടെ വയറ്റിലുണ്ടാകുന്ന എല്ലാ വസ്തുക്കളും ഗോരോചകമല്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com