രണ്ട് മാസം, നടന്നത് 125 കിലോമീറ്റര്‍; കടുവയുടെ പേര് ബാഹുബലി-2

വലിപ്പത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യ കടുവയ്ക്ക് ബാഹുബലി-1 എന്ന് പേര് നല്‍കിയത്. ശക്തി കണക്കിലെടുത്താണ് രണ്ടാമത്തെ കടുവയെ ബാഹുബലി-2 ആക്കിയിരിക്കുന്നത്
രണ്ട് മാസം, നടന്നത് 125 കിലോമീറ്റര്‍; കടുവയുടെ പേര് ബാഹുബലി-2

മുംബൈ: ബന്ദാവ്ഗഡ് ടൈഗര്‍ റിസര്‍വിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ബാഹുബലി-2 ആണ്. പ്രഭാസ് നായകനായ ബാഹുബലി സിനിമയെ കുറിച്ചല്ല പറയുന്നത്. രണ്ട് മാസം കൊണ്ട് 125 കിലോമീറ്റര്‍ നടന്ന കടുവയ്ക്ക് ടൈഗര്‍ റിസര്‍വ് അധികൃതര്‍ നല്‍കിയിരിക്കുന്ന പേരാണ് ബാഹുബലി-2.

മധ്യപ്രദേശിലെ പന്നാ കടുവാ സങ്കേതത്തില്‍ നിന്നുമുള്ള കടുവയാണ് ദേശാടനം നടത്തി ബന്ദാവ്ഗഡ് കടുവ സങ്കേതത്തിലെത്തിയത്. പന്നാ കടുവാ സങ്കേതത്തില്‍ P213(21) എന്നായിരുന്നു ഈ കടുവയുടെ പേര്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ബന്ദാവ്ഗഡ് കടുവാ സങ്കേതത്തിലെത്തിയ ബാഹുബലിക്ക് ആദ്യം നല്‍കിയ പേര് T-71 എന്നാണ്. പിന്നീട് ഈ കടുവയുടെ പ്രത്യേകത മനസിലാക്കി അധികൃതര്‍ അതിന് ബാഹുബലി-2 എന്ന പേര് നല്‍കുകയായിരുന്നു. 

2014ല്‍ ആയിരുന്നു ബാഹുബലി-1 നെ കണ്ടെത്തുന്നത്. അതും പന്നാ കടുവാ സങ്കേതത്തില്‍ നിന്നു ദേശാടനത്തിന് ഇറങ്ങിയ കടുവ തന്നെയായിരുന്നു. 2014 ഫെബ്രുവരിയിലായിരുന്നു ബാഹുബലി-1നെ കണ്ടെത്തുന്നത്. 

വലിപ്പത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യ കടുവയ്ക്ക് ബാഹുബലി-1 എന്ന് പേര് നല്‍കിയത്. ശക്തി കണക്കിലെടുത്താണ് രണ്ടാമത്തെ കടുവയെ ബാഹുബലി-2 ആക്കിയിരിക്കുന്നത്. 2015 ജൂലൈയില്‍ മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍ ബാഹുബലി-1 കൊല്ലപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com