വിമാനത്തിന്റെ എഞ്ചിനുള്ളിലേക്ക് നാണയം എറിഞ്ഞ് പ്രാര്‍ഥിച്ച് വൃദ്ധ; വിമാനം വൈകിയത് അഞ്ച് മണിക്കൂര്‍

എഞ്ചിന്‍ ഭാഗം മുഴുവന്‍ വീണ്ടും പരിശോധിക്കാനെത്തിയ അധികൃതര്‍ 150 യാത്രക്കാരെയും വിമാനത്തില്‍ നിന്നും പുറത്തിറക്കി
വിമാനത്തിന്റെ എഞ്ചിനുള്ളിലേക്ക് നാണയം എറിഞ്ഞ് പ്രാര്‍ഥിച്ച് വൃദ്ധ; വിമാനം വൈകിയത് അഞ്ച് മണിക്കൂര്‍

ചൈനയില്‍ അന്ധവിശ്വാസം കാരണം ഒരു വിമാനം വൈകിയത്  അഞ്ച് മണിക്കൂര്‍. ഭാഗ്യത്തിനായി എണ്‍പത് വയസ് പിന്നിട്ട ഒരു സ്ത്രീ വിമാനത്തിന്റെ എഞ്ചിനിലേക്ക് നാണയം എറിഞ്ഞതോടെയാണ് വിമാനം പറന്നുയരാനാകാതെ  മണിക്കൂറുകളോളം വൈകിയത്. 

കുടുംബത്തോടൊപ്പം ചൈനയിലെ ഷാങ്ഹായില്‍ നിന്നും ഗുയാങ്‌സുവിലേക്ക് പോകുന്നതിനായെത്തിയ ക്യു എന്ന വൃദ്ധ വിമാനത്തിന്റെ എഞ്ചിനടുത്തേക്ക് അനുഗ്രഹത്തിനായി നിങ്ങി. ഇതിന് ശേഷം എഞ്ചിനിലേക്ക് ഒന്‍പത് നാണയങ്ങള്‍ എറിയുകയായിരുന്നു. 

ഇതോടെ എഞ്ചിന്‍ ഭാഗം മുഴുവന്‍ വീണ്ടും പരിശോധിക്കാനെത്തിയ അധികൃതര്‍ 150 യാത്രക്കാരെയും വിമാനത്തില്‍ നിന്നും പുറത്തിറക്കി. ഒന്‍പതില്‍ എട്ട് നാണയവും എഞ്ചിനുള്ളിലേക്ക് പോകാതെ രക്ഷപ്പെട്ടെങ്കിലും, ഒരു നാണയം എഞ്ചിനുള്ളിലേക്ക് എത്തിപ്പെട്ടിരുന്നു. 

ഒരു നാണയമാണെങ്കിലും എഞ്ചിനുള്ളില്‍ ഉണ്ടെങ്കില്‍   അത് സാങ്കേതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് അധികൃതര്‍ വിശദമായ പരിശോധന തന്നെ നടത്തിയത്. നാണയമെറിഞ്ഞ വൃദ്ധയെ പിന്നീട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സുരക്ഷിതമായി എത്തുന്നതിന് വേണ്ടി പ്രാര്‍ത്ഥിച്ചാണ് നാണയം എറിഞ്ഞതെന്ന് വൃദ്ധ വെളിപ്പെടുത്തിയത്. ബുദ്ധിസ്റ്റ് വിശ്വാസിയാണ് ക്യൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com