മൂന്ന് വയസില്‍ കൈവിട്ടുപോയ മകനെ തേടി രാജ്യം മുഴുവന്‍ ചുറ്റിത്തിരിഞ്ഞു; 24 വര്‍ഷത്തിന് ശേഷം അച്ഛനും മകനും ഒന്നിച്ചു

രാജ്യം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് മകനെ കാണാനില്ലെന്ന് കാട്ടിയുള്ള 1,80,000 നോട്ടീസുകളാണ് അച്ഛന്‍ ഒട്ടിച്ചത്
മൂന്ന് വയസില്‍ കൈവിട്ടുപോയ മകനെ തേടി രാജ്യം മുഴുവന്‍ ചുറ്റിത്തിരിഞ്ഞു; 24 വര്‍ഷത്തിന് ശേഷം അച്ഛനും മകനും ഒന്നിച്ചു

1994 ഓഗസ്റ്റ് എട്ടിനാണ് ലി ഷുന്‍ജി എന്ന ചൈനക്കാരന് തന്റെ മൂന്ന് വയസുകാരനായ മകനെ നഷ്ടപ്പെടുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണങ്ങള്‍ നടത്തിയിട്ടുമൊന്നും കാര്യമുണ്ടായില്ല. എന്നാല്‍ മകന് വേണ്ടിയുള്ള തിരച്ചില്‍ അങ്ങനെ അവസാനിപ്പിക്കാന്‍ ഷുന്‍ജിക്ക് കഴിഞ്ഞ്. വര്‍ഷങ്ങള്‍ കടന്നുപോയത് ശ്രദ്ധിക്കാതെ  മകനുവേണ്ടി അച്ഛന്‍ രാജ്യം മുഴുവന്‍ സഞ്ചരിച്ചു. അവസാനം 24 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്റെ മകനെ കണ്ടെത്തി. 

രണ്ട് പതിറ്റാണ്ടായി മകന്‍ എവിടെയാണെന്ന് ഒരു വിവരം പോലും ലഭിച്ചിരുന്നില്ലെങ്കിലും എന്നെങ്കിലും ഒരിക്കല്‍ മകനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഈ അച്ഛന്‍. രാജ്യം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് മകനെ കാണാനില്ലെന്ന് കാട്ടിയുള്ള 1,80,000 നോട്ടീസുകളാണ് അച്ഛന്‍ ഒട്ടിച്ചത്. 27 കാരനായ ലി ലെയ്യാണ് നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്നത്. 

പൊലീസ് നടത്തിയ ഡിഎന്‍എ പരിശോധനയിലൂടെയായിരുന്നു ലി ലെയ് മകനാണെന്ന് ഉറപ്പിച്ചത്. മാതാപിതാക്കളില്‍ നിന്ന് കൈവിട്ടുപോയ കുട്ടി ഒരു ദമ്പതികളുടെ കൈയിലാണ് എത്തിയത്. അവര്‍ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ഒരു പാട് ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം അവനെ ഏറ്റെടുക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. മകനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതായതോടെ ലി ഷുന്‍ജി ബിസിനസ് ഉപേക്ഷിച്ച് മകനെ കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com