വനിതാ ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്കു തോല്‍വി

വനിതാ ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്കു തോല്‍വി

ലെസ്റ്റര്‍: വനിതാ ലോകകപ്പില്‍ നാലാം ജയം തേടിയിറങ്ങിയ ഇന്ത്യയ്ക്കു തോല്‍വി. 115 റണ്‍സിനു ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ടോസ് നേടി ബോളിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരേ ദക്ഷിണാഫ്രിക്ക ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു.

65 ബോളില്‍ നിന്നു 92 റണ്‍സെടുത്ത ലിസെലെ ലീയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ്‌സ്‌കോറര്‍. ഡെയന്‍ വാന്‍ നികെര്‍ക്കിന്റെ 57 റണ്‍സു നേട്ടവും ആഫ്രിക്കയ്ക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചു. നികെര്‍ക്ക് നാലു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ 158 റണ്‍സിനു ദക്ഷിണാഫ്രിക്ക പുറത്താക്കി. ദീപ്തി ശര്‍മ 60 റണ്‍സെടുതത്തു പിടിച്ചു നിന്നെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബോളിംഗിനു മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു അടിപതറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com