ഇന്ത്യയ്‌ക്കെതിരേ ശ്രീലങ്ക പതറുന്നു

ഇന്ത്യയ്‌ക്കെതിരേ ശ്രീലങ്ക പതറുന്നു

ഗാലെ: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ലങ്കയ്ക്ക് ബാറ്റിങ് പരാജയം. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 600 റണ്‍സിനു പുറത്തായപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്കു 154 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. 

മൂന്നിന് 399 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ഇന്ത്യയ്ക്ക് 201 റണ്‍സ് എടുക്കുന്നതിനിടെ ശേഷിച്ച 7 വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 153 റണ്‍സെടുത്ത് ചേതേശ്വര്‍ പൂജാര പുറത്തായി. അജിന്‍ക്യ രഹാനെ (57) അരങ്ങേറ്റ മത്സരത്തില്‍ അര്‍ധശതകം നേടി ഹര്‍ദ്ദിക് പാണ്ഡ്യ (50), ആര്‍ അശ്വിന്‍ (47) എന്നിവരാണ് തരക്കേടില്ലാതെ പിടിച്ചു നിന്നു പുറത്തായത്. 190 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് മികച്ച അടിത്തറയേകിയത്. നുവാന്‍ പ്രദീപ് ശ്രീലങ്കയ്ക്കുവേണ്ടി ആറും ലാഹിറു കുമാര മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ റണ്ണൊഴുക്കിനു തടയിട്ടു.

അതേസമയം, ശ്രീലങ്കന്‍ നിരയില്‍ ഉപ്പുള്‍ തരംഗ, ദിമുത് കരുണരത്‌നെ, ധനുഷ്‌ക ഗുണതിലക, കുസാല്‍ മെന്റിസ്, നിരോഷാന്‍ ഡിക്ക്വല്ല എന്നിവരുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്കു നഷ്ടമായത്. 64 റണ്‍സെടുത്ത് പൊരുതി നോക്കി. 

സ്റ്റമ്പെടുക്കുമ്പോള്‍ 54 റണ്‍സെടുത്ത് ഏഞ്ചെലോ മാത്യൂസും ആറ് റണ്‍സെടുത്ത് ദില്‍രുവാന്‍ പെരേരയുമാണ് ക്രീസില്‍. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷാമി രണ്ട് വിക്കറ്റുകളും ഉമേശ് യാദവ്, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com