തോല്‍ക്കാതെ ബോള്‍ട്ട് വിടവാങ്ങലും ഗംഭീരമാക്കി; 'താങ്ക്യൂ ജമൈക്ക'

തോല്‍ക്കാതെ ബോള്‍ട്ട് വിടവാങ്ങലും ഗംഭീരമാക്കി; 'താങ്ക്യൂ ജമൈക്ക'

ജമൈക്ക:  സ്വന്തം രാജ്യത്തെ കാണികള്‍ക്കു മുന്നില്‍ ട്രാക്കില്‍ കൊള്ളിയാന്‍ മിന്നിച്ചു സ്പ്രിന്റ് ലോകത്തിലെ കിരീടം വെക്കാത്ത രാജാവ് ഉസൈന്‍ ബോള്‍ട്ട് . 10.3 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓടി സ്പ്രിന്റ് ലോകത്ത് തന്നെ വെല്ലാനാരുണ്ടെന്ന് പ്രഖ്യാപിച്ച് ബോള്‍ട്ട് വിടവാങ്ങലിലും ഒന്നാമതെത്തി.

30,000 ഓളം വരുന്ന കാണികള്‍ക്കു മുന്നില്‍ വരവറിയിച്ച അതേ ട്രാക്കില്‍ തന്നെയാണ് ബോള്‍ട്ട് തന്റെ ജന്മനാട്ടിലെ അവസാന മത്സരത്തിലും ജയിച്ചത്. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് 200 മീറ്ററില്‍ ലോക ജൂനിയര്‍ സ്വര്‍ണം നേടിയതും ഇതേ വേദിയില്‍ തന്നെയാണ്. 

ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്ര്യൂ ഹോള്‍നെസ് അടക്കമുള്ള പ്രമുഖര്‍ 30കാരനായ ബോള്‍ട്ടിന്റെ മത്സരം കാണാനെത്തിയിരുന്നു.

സല്യൂട്ട് ടു എ ലെജന്റ് എന്ന് വിശേഷിപ്പിച്ച മത്സരത്തിലാണ് ഉസൈന്‍ ബോള്‍ട്ട് ജയിച്ചത്. എട്ട് ഒളിംപിക്‌സ് സ്വര്‍ണങ്ങളും 11 ലോക ചാംപ്യന്‍ഷിപ്പ് ജയങ്ങളും സ്വന്തം പേരിലാക്കിയ ബോള്‍ട്ട് ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പോടെ ട്രാക്ക് വിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com