ഹോക്കി വേള്‍ഡ്  ലീഗ്: കാനഡയെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യ; പൂള്‍ ബിയില്‍ മുന്നില്‍

ഹോക്കി വേള്‍ഡ്  ലീഗ്: കാനഡയെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യ; പൂള്‍ ബിയില്‍ മുന്നില്‍

ലണ്ടന്‍: ഹോക്കി വേള്‍ഡ് ലീഗില്‍ കാനഡയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ഇന്ത്യ തോല്‍പ്പിച്ചു. ഇന്ത്യയുടെ രണ്ടാം ജയമാണിത്. ഇതോടെ പൂള്‍ ബിയില്‍ ഇന്ത്യ ഒന്നാമതായി. 

കഴിഞ്ഞ ദിവസം പാക്കിസ്ഥാനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കാനഡ ഇന്ത്യയ്‌ക്കെതിരേ സ്റ്റിക്കെടുത്തത്. എന്നാല്‍ ആദ്യം മുതല്‍ കളിയില്‍ മേധാവിത്വം പുലര്‍ത്തിയ ഇന്ത്യ ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകളും നേടി. നാളെ പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com