പാക്കിസ്ഥാനെതിരേ വിരാട് കോഹ്ലിയുടെ ആദ്യ വെടി; ആരെയും പേടിക്കുന്നില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍

പാക്കിസ്ഥാനെതിരേ വിരാട് കോഹ്ലിയുടെ ആദ്യ വെടി; ആരെയും പേടിക്കുന്നില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍

മുംബൈ:  അടുത്ത മാസം ഒന്നിന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍. ഇരുരാജ്യങ്ങളും തമ്മില്‍ നേരില്‍ വന്നപ്പോഴെല്ലാം ക്രിക്കറ്റ് ആരാധകര്‍ക്ക് കളിവിരുന്നായിരുന്നു.

മിനി ലോകക്കപ്പില്‍ ജൂണ്‍ നാലിലാണ് പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ മത്സരം. മത്സരത്തിന് മുമ്പുതന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യ വെടിപൊട്ടിച്ചു കഴിഞ്ഞു. പാക്കിസ്ഥാനെ പേടിക്കുന്നില്ലെന്നാണ് ഇന്ത്യന്‍ സ്‌കിപ്പര്‍ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

കാണികള്‍ക്കാണ് ഇന്ത്യ-പാക്ക് പോരാട്ടത്തിന്റെ ആവേശം മുഴുവനും. എന്നാല്‍, കളിക്കാരെ അപേക്ഷിച്ച് ഇതൊരു സാധാരണ മത്സരം മാത്രമാണ്. യുവരാജ് സിംഗ്, മഹേന്ദ്ര സിംഗ് ധോണി എന്നിവരുടെ സാന്നിധ്യം ടീമിന് ഏറെ ഗുണം ചെയ്യും. ഇവരുടെ പരിചയസമ്പത്ത് കിരീടം നിലനിര്‍ത്തുന്നതില്‍ ഇന്ത്യയ്ക്ക് സഹായകരമാകുമെന്നും കോഹ്ലി വ്യക്തമാക്കി.

പാക്കിസ്ഥാന്‍, സൗത്താഫ്രിക്ക, ശ്രീലങ്ക എന്നിവരടങ്ങുന്ന ബി ഗ്രൂപ്പിലാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com