ധോണിയുടെ യോഗ മാജിക്: സ്റ്റംപിങ്ങില്‍ നിന്ന് രക്ഷപ്പെടാനുള്ള ധോണിയുടെ ശ്രമം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് 

ന്യൂസിലന്‍ഡിനെതിരെയുള്ള രണ്ടാം ടി-ട്വന്റി ധോണി നടത്തിയ യോഗാസനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്
ധോണിയുടെ യോഗ മാജിക്: സ്റ്റംപിങ്ങില്‍ നിന്ന് രക്ഷപ്പെടാനുള്ള ധോണിയുടെ ശ്രമം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് 

സ്റ്റംപിന്റെ പിന്നില്‍ നില്‍ക്കുമ്പോള്‍ വളരെ വേഗത്തിലാണ് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കൈകള്‍ നീങ്ങുന്നത്. പന്തുമായി അദ്ദേഹത്തിന്റെ കൈകള്‍ പറഞ്ഞ നേരംകൊണ്ടാണ് സ്റ്റംപില്‍ തൊടുന്നത്. എന്നാല്‍ കൈകൊണ്ട് മാത്രമല്ല കാല്‍ കൊണ്ടും കാണികളെ അത്ഭുതപ്പെടുത്താന്‍ തനിക്കാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ധോണി. ന്യൂസിലന്‍ഡിനെതിരെയുള്ള രണ്ടാം ടി-ട്വന്റി ധോണി നടത്തിയ യോഗാസനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

സ്റ്റംപിങ്ങില്‍ നിന്ന് രക്ഷപ്പെടാന്‍ ധോണി നടത്തിയ ശ്രമമാണ് അദ്ദേഹത്തെ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡാക്കിയിരിക്കുന്നത്. 17-ാം ഓവറില്‍ മിച്ചല്‍ സാന്റ്‌നെര്‍ എറിഞ്ഞ പന്ത് കയറി അടിക്കാന്‍ ഒരു ശ്രമം നടത്തി. എന്നാല്‍ ഷോട്ട് മിസ്സായതോടെ പന്ത് വിക്കറ്റ് കീപ്പര്‍ ഗ്ലെന്‍ ഫിലിപ്പിന്റെ കൈയില്‍ എത്തി. ഫിലിപ്‌സ് ബെയ്ല്‍ തെറിപ്പിക്കുന്നതിന് മുന്‍പ് ധോണിയുടെ ഒരു കാല്‍ ക്രീസിലെത്തി. ഇരുകാലുകളും അകറ്റിവെച്ച് ബാലന്‍സ് തെറ്റാതെയുള്ള ധോണിയുടെ നില്‍പ്പ് അത്ഭുതപ്പെടുത്തുന്നതാണ്. 

എന്തായാലും ധോണിയുടെ യോഗാസനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. താരത്തിന്റെ ശാരീരികക്ഷമതയെ പ്രകീര്‍ത്തിച്ചുകൊണ്ട് നിരവധി പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍. ഈ ചിത്രത്തെ പരിഹസിച്ചുകൊണ്ട് കളി പരാജയപ്പെടുത്തിയതിന്റെ ദേഷ്യം തീര്‍ക്കുന്നവരുമുണ്ട്. 

ഇന്ത്യയുടെ പരാജയത്തിന്റെ വലിപ്പം ധോണിയുടെ കാലുകളില്‍ കാണാം എന്നാണ് ഒരു ക്രിക്കറ്റ് ആരാധകന്റെ പ്രതികരണം. ബാബ രാംദേവ് കണ്ടുപിടിച്ച പുതിയ യോഗാസനമാണ് ധോനി കാഴ്ചവെച്ചതെന്നും പറയുന്നവരുണ്ട്. 

ഇന്നലെ നടന്ന കളിയില്‍ ഇന്ത്യ പരാജയപ്പെടാന്‍ കാരണം ധോണിയാണെന്നാണ് ഒരു വിഭാഗം പേര്‍ കുറ്റപ്പെടുത്തുന്നത്. ക്രീസില്‍ എത്തിയതിന് ശേഷം റണ്‍റേറ്റ് താഴ്‌ന്നെന്നും അവസരത്തിനൊത്ത് കളിച്ചില്ലെന്നുമാണ് ഇതിന് കാരണമായി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com