ലാലീഗ മത്സരങ്ങള്‍ അമേരിക്കയിലും ചൈനയിലും: പദ്ധതി ആവിഷ്‌കരിച്ച് സ്പാനിഷ് ഫുട്‌ബോള്‍ അധികൃതര്‍

ലാലീഗ മത്സരങ്ങള്‍ അമേരിക്കയിലും ചൈനയിലും: പദ്ധതി ആവിഷ്‌കരിച്ച് സ്പാനിഷ് ഫുട്‌ബോള്‍ അധികൃതര്‍

മാഡ്രിഡ്: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ലീഗുകളിലൊന്നായ ലാലീഗ (സ്പാനിഷ് ലീഗ്) മത്സരങ്ങള്‍ ചൈനയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങളിലായും നടത്താന്‍ സ്പാനിഷ് ഫുട്‌ബോള്‍ അധികൃതര്‍ ഒരുങ്ങുന്നു. സെപെയിനിലെ ഒന്നാം ഡിവിഷന്‍ ലീഗായ ലാലീഗയിലെ ക്ലബ്ബുകളുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ അടുത്ത സീസണ്‍ മുതല്‍ റയല്‍ മാഡ്രിഡും ബാഴ്‌സയുമടക്കമുള്ള ക്ലബ്ബുകള്‍ വിദേശ രാജ്യങ്ങളുടെ മൈതനാനങ്ങളില്‍ ലാലീഗ കളിക്കും.

ആഗോള തലത്തില്‍ നിന്നുള്ള ആരാധകരെ കൂട്ടാനും ലീഗിന്റെ വരുമാനം വര്‍ധിപ്പിക്കാനുമാണ് സ്പാനിഷ് ഫുട്‌ബോള്‍ അധികൃതരുടെ നീക്കം. ചില മത്സരങ്ങള്‍ മാത്രം വിദേശ രാജ്യങ്ങളില്‍ നടത്താനാണ് പദ്ധതി.

ഇതിനു മുമ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഇത്തരത്തില്‍ നടത്താന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ആരാധകരുടെയും രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2008ല്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അധികൃതര്‍ ശ്രമം ഉപേക്ഷിച്ചിരുന്നു.

അതേസമയം, പദ്ധതി നടപ്പാക്കിയാല്‍ സ്പാനിഷ് ലീഗിനു കൂടുതല്‍ ആരാധകരെ ലഭിക്കുകയും അതുവഴി സംപ്രേഷണലാഭവും സ്‌പോണ്‍സര്‍ഷിപ്പും വര്‍ധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് സ്പാനിഷ് ലീഗ് അധികൃതര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com