തിരുവനന്തപുരം ഇല്ല ; 'പൂനെ' ചെന്നൈ സൂപ്പർകിം​​ഗ്സി​ന്റെ ഹോം ​ഗ്രൗണ്ടാകും

ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ശേ​ഷി​ക്കു​ന്ന ഹോം ​മ​ത്സ​ര​ങ്ങ​ളാ​ണ് പൂ​ന​യി​ലേ​ക്ക് മാ​റ്റി​യ​ത്
തിരുവനന്തപുരം ഇല്ല ; 'പൂനെ' ചെന്നൈ സൂപ്പർകിം​​ഗ്സി​ന്റെ ഹോം ​ഗ്രൗണ്ടാകും

മും​ബൈ: കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് തമിഴ്നാട്ടിൽ പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിൽ ഐപിഎൽ ടൂർണമെന്റിന്റെ  ചെന്നൈയിലെ വേദി മാറ്റാൻ ബിസിസിഐ തീരുമാനിച്ചു. ചെന്നൈയിലെ വേദി പൂനെയിലേക്ക് മാറ്റാനാണ് തീരുമാനം. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ശേഷിക്കുന്ന ഹോം ​ഗ്രൗണ്ടായി പൂനെയെ നിശ്ചയിച്ചതായി  ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു. 

ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ശേ​ഷി​ക്കു​ന്ന ഹോം ​മ​ത്സ​ര​ങ്ങ​ളാ​ണ് പൂ​ന​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു​വേ​ണ്ട സു​ര​ക്ഷ ഒ​രു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് തമിഴ്നാട്  സ​ർ​ക്കാ​ർ അ​റി​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വേ​ദി മാ​റ്റു​ന്ന​തെ​ന്ന് ബി​സി​സി​ഐ അധികൃതർ അ​റി​യി​ച്ചു. വേദി മാറ്റുകയല്ലാതെ വേറെ നിർവാഹമുണ്ടായിരുന്നില്ലെന്നും രാജീവ് ശുക്ല പറഞ്ഞു. 

കളിക്കാരുടെയും കാണികളുടെയും സുരക്ഷ പ്രധാനമാണ്. ഇതിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. തമിഴ്നാട്ടിലെ കാണികൾക്ക് മൽസരം കാണാനുള്ള അവസരം നഷ്ടമായതിൽ ദുഖമുണ്ട്. സുരക്ഷാപ്രശ്നത്തിൽ പൊലീസ് ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ ബിസിസിഐയ്ക്ക് മുന്നിൽ മറ്റു വഴികളില്ലെന്ന് ബിസിസിഐ ആക്ടിം​ഗ് പ്രസിഡന്റ് സി കെ ഖന്ന പറഞ്ഞു. 

തിരുവനന്തപുരം, വിശാഖപട്ടണം, ലഖ്നൗ എന്നിവിടങ്ങളാണ് ചെന്നൈയ്ക്ക് പകരം ഐപിൽ വേദിയാക്കാൻ നേരത്തെ പരി​ഗണിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം പൂനെയ്ക്ക് നറുക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ സീസണിലെ ആദ്യ ഹോം മാച്ച് എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്നു. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ രവീന്ദ്ര ജഡേജ, ഡു പ്ലസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് നേരെ ഗ്യാലറിയില്‍ നിന്നും ഗ്രൗണ്ടിലേക്ക് ഷൂ എറിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹോം മത്സരങ്ങളുടെ വേദി മാറ്റുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com