വനിത ട്വന്റി20 ഇന്ത്യയ്ക്ക്: ചരിത്ര നേട്ടവുമായി ഇന്ത്യന്‍ വനിതകള്‍

ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ആതിഥേയരെ 54 റണ്‍സിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ രണ്ടാം കിരീടം ഇന്ത്യ സ്വന്തമാക്കയത്.
വനിത ട്വന്റി20 ഇന്ത്യയ്ക്ക്: ചരിത്ര നേട്ടവുമായി ഇന്ത്യന്‍ വനിതകള്‍

ന്യൂലാന്‍ഡ്: ഇന്ത്യന്‍ പുരുഷ താരങ്ങള്‍ക്ക് മുമ്പേ ദക്ഷിണാഫ്രിക്കയില്‍ രണ്ടാം കിരീടം നേടി ഇന്ത്യന്‍ വനിതകള്‍. ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ആതിഥേയരെ 54 റണ്‍സിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ രണ്ടാം കിരീടം ഇന്ത്യ സ്വന്തമാക്കയത്. പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരവും ഇന്ത്യ ജയിച്ചിരുന്നു. മൂന്നാം മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയപ്പോള്‍ നാലാം മത്സരം മഴമൂലം ഉപേക്ഷിക്കുകയിരുന്നു.

167 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 18 ഓവറില്‍ 112 റണ്‍സിന് പുറത്താവുകയായിരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മിതാലി രാജിന്റെയും (62) ജെമീമ റോഡ്രിഗസിന്റെയും (44) മികച്ച പ്രകടത്തിന്റെ കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com