ഒന്നൊന്നര തിരിച്ചു വരവ് വേണം, ബംഗളൂരുവിനെ തറപറ്റിക്കണം; കൊച്ചിയില്‍ ഇന്ന് ആവേശപ്പോര്‌

എടികെയെ തോല്‍പ്പിച്ച് തകര്‍പ്പന്‍ തുടക്കം ലഭിച്ചുവെങ്കിലും പിന്നീടങ്ങോട്ട് സമനിലയ്ക്കപ്പുറം കടക്കാന്‍ മഞ്ഞപ്പടയ്ക്കായിട്ടില്ല
ഒന്നൊന്നര തിരിച്ചു വരവ് വേണം, ബംഗളൂരുവിനെ തറപറ്റിക്കണം; കൊച്ചിയില്‍ ഇന്ന് ആവേശപ്പോര്‌

കൊച്ചി: മ്യുലന്‍സ്റ്റീന് കീഴില്‍ നമ്മെ നിരാശരാക്കിയത് തുടര്‍ച്ചയായ സമനിലകളായിരുന്നു. ഡേവിഡ് ജെയിംസ് എത്തിയിട്ടും പുതിയ സീസണില്‍ സമനില ശാപത്തിന് ഒരു കുറവുമില്ല. സീസണില്‍ അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ സ്വന്തം മണ്ണില്‍ ഒരു ജയം അകന്നു തന്നെ നില്‍ക്കുന്നു. ജയം തേടി കൊച്ചിയില്‍ ഇന്നിറങ്ങുമ്പോഴാകട്ടെ മുന്നിലെത്തുന്ന് കരുത്തരായ ബംഗളൂരുവും, ബ്ലാസ്‌റ്റേഴ്‌സിന് എളുപ്പമല്ല കാര്യങ്ങളെന്ന് വ്യക്തം. 

ഉദ്ഘാടന മത്സരത്തില്‍ എടികെയെ തോല്‍പ്പിച്ച് തകര്‍പ്പന്‍ തുടക്കം ലഭിച്ചുവെങ്കിലും പിന്നീടങ്ങോട്ട് സമനിലയ്ക്കപ്പുറം കടക്കാന്‍ മഞ്ഞപ്പടയ്ക്കായിട്ടില്ല. നിലവില്‍ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. നാല് കളികളില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയുമായി നാലാം സ്ഥാനത്താണ് ബംഗളൂരു. 

4-1-4-1, 4-2-3-1 എന്നിങ്ങനെ ഫോര്‍മേഷനാണ് ഡേവിഡ് ജെയിംസ് കഴിഞ്ഞ അഞ്ച് കളികളില്‍ പരീക്ഷിച്ചിരിക്കുന്നത്. ജയം അനിവാര്യമായി നില്‍ക്കുന്ന ഘട്ടത്തില്‍ ഫോര്‍മേഷനില്‍ എന്ത് മാറ്റമാകും ഡേവിഡ് ജെയിംസ് കൊണ്ടുവരിക എന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്. ഐഎസ്എല്‍ അഞ്ചാം സീസണില്‍ ഇതുവരെ ബംഗളൂരുവും ബ്ലാസ്റ്റേഴ്‌സും തോല്‍വി നേരിട്ടിട്ടില്ല. പക്ഷേ ഉദ്ഘാടന മത്സരത്തിന് ശേഷം ഒരു ജയം നേടാനായില്ല എന്നത് ബ്ലാസ്റ്റേഴ്‌സിന്റെ സമ്മര്‍ദ്ദം ഇരട്ടിപ്പിക്കുന്നു. 

പുനെയ്‌ക്കെതിരേയും ജംഷഡ്പൂരിനെതിരേയും പിന്നില്‍ നിന്ന് തിരിച്ചു വരികയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ബോള്‍ പൊസഷനിലും, അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, കൂടുതല്‍ അപകടകാരിയാവുന്നതിനും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ മത്സരങ്ങളില്‍ സാധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com