ആന്ധ്രയെ എറിഞ്ഞൊതുക്കി; രഞ്ജി ട്രോഫി ആദ്യ ദിനത്തിൽ കേരളത്തിന് മേൽക്കൈ

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രപ്രദേശിനെതിരെ ആദ്യ ദിനത്തിൽ കേരളത്തിന് മേൽക്കൈ
ആന്ധ്രയെ എറിഞ്ഞൊതുക്കി; രഞ്ജി ട്രോഫി ആദ്യ ദിനത്തിൽ കേരളത്തിന് മേൽക്കൈ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രപ്രദേശിനെതിരെ ആദ്യ ദിനത്തിൽ കേരളത്തിന് മേൽക്കൈ. ആദ്യ ദിവസം കളിയവസാനിക്കുമ്പോൾ അവർ തകർച്ചയെ നേരിടുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന നിലയിലാണ് ആന്ധ്ര. 

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്കോർ 20ൽ എത്തുന്നതിന് മുൻപ് അവരുടെ രണ്ട് വിക്കറ്റ് നഷ്ടമായി. പിന്നീട് റിക്കി ഭുയിയും ദ്വാരക രവി തേജയും ചേർന്ന് സ്കോർ ഉയർത്തി. എന്നാൽ സ്കോർ 93 ൽ എത്തിയപ്പോൾ രവി തേജയെ കെസി അക്ഷയ് മടക്കി. പിന്നാലെയെത്തിയ ക്യാപ്റ്റൻ ബി സുമന്തിനും, കരൺ ശർമയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ ഒരുഘട്ടത്തിൽ അഞ്ചിന് 116 റൺസെന്ന നിലയിലായിരുന്നു ആന്ധ്ര.

ഒരു വശത്ത് നിലയുറപ്പിച്ച റിക്കിക്ക് കൂട്ടായി വിക്കറ്റ് കീപ്പർ ശിവ ചരൺ സിങ് എത്തിയതോടെ അവർ വീണ്ടും തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചു. ഇതിനിടയിൽ റിക്കി സെഞ്ച്വറിയും തികച്ചു. സ്കോർ 208-ൽ എത്തിയപ്പോൾ 109 റൺസെടുത്ത റിക്കിയെ അക്ഷയ് പുറത്താക്കി. പിന്നാലെ തന്നെ 45 റൺസെടുത്ത ശിവചരണും അക്ഷയ്ക്ക് മുന്നിൽ വീണു. 

കേരളത്തിനായി അക്ഷയ് നാല് വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പി രണ്ട് വിക്കറ്റും വീഴ്ത്തി. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ​ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com