അയര്‍ലാന്‍ഡിനെ പറപറത്തി ഹര്‍മനും സംഘവും വനിത ട്വന്റി-20 ലോകകപ്പ് സെമിയില്‍ 

വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ അയർലൻഡിനെ 52 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ സെ​മി​യി​ൽ ക​ട​ന്നു
അയര്‍ലാന്‍ഡിനെ പറപറത്തി ഹര്‍മനും സംഘവും വനിത ട്വന്റി-20 ലോകകപ്പ് സെമിയില്‍ 

ഗയാന: വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ അയർലൻഡിനെ 52 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ സെ​മി​യി​ൽ ക​ട​ന്നു.  ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇരുപത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റൺസ് നേടിയപ്പോൾ 146 റ​ണ്‍​സ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് നിശ്ചിത ഓവർ പൂർത്തിയായപ്പോൾ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 93 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേടാനായത്. 

ഓപ്പണര്‍ മിഥാലി രാജാണ് ഇന്ത്യൻ ബാറ്റിങ് നിരയിലെ ടോപ് സ്‌കോറര്‍. 56 പന്തില്‍ നിന്ന് 51 റണ്‍സാണ് മിഥാലി നേടിയത്. നാ​ല് ഫോ​റും ഒ​രു സി​ക്സും അടങ്ങിയതായിരുന്നു മിഥാലിയുടെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിൽ സ്മൃ​തി മ​ന്ഥാ​നയും മിഥാലിയും ചേർന്ന് ഇന്ത്യൻ സ്കോർബോർഡിൽ ചേർത്ത 67റൺസാണ് ജയത്തിൽ നിർണ്ണായകമായത്. 29 പ​ന്തി​ൽ ഒ​രു സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 33 റ​ണ്‍​സാണ് സ്മൃതി നേടിയത്. 

‌ഐ​റി​ഷ് നി​ര​യി​ൽ ഷി​ല്ലിം​ഗ്ട​ണ്‍, ഇ​സ​ബ​ൽ ജോ​യി​സ് എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ഷി​ല്ലിം​ഗ്ട​ണ്‍ 23 റൺസും ഇസബൽ 33 റൺസുമാണ് നേടിയത്. ബോളിങ്ങിൽ ഇന്ത്യയ്ക്കായി രാ​ധ യാ​ദ​വ് മൂ​ന്ന് വിക്കറ്റും ദീ​പ്തി ശ​ർ​മ ര​ണ്ടും വി​ക്ക​റ്റും നേടി. മൂ​ന്ന് ഐ​റി​ഷ് താ​ര​ങ്ങ​ളെ സ്റ്റ​ന്പ് ചെ​യ്തു പു​റ​ത്താ​ക്കി​ വി​ക്ക​റ്റ് കീ​പ്പ​ർ ടാ​നി​യ ഭാ​ട്ടി​യ​യും​ മികച്ച പ്രകടനം പുറത്തെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com