ബ്രസീല്‍ വിടുന്നില്ല; വീഡിയോ അസിസ്റ്റന്റ് റഫറി എന്തിനെന്ന് ഫിഫയോട് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍

ബ്രസീല്‍ വിടുന്നില്ല; വീഡിയോ അസിസ്റ്റന്റ് റഫറി എന്തിനെന്ന് ഫിഫയോട് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍

രണ്ടാം പകുതിയില്‍ ബ്രസീലിനെതിരെ വിധിക്കപ്പെട്ട റഫറിയുടെ രണ്ട് തീരുമാനങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടിയാണ് ബ്രസീലിന്റെ നീക്കം

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ വീഡിയോ അസിസ്റ്റന്റ് റഫറി രീതി ഉപയോഗിച്ചതിലെ നടപടി ക്രമങ്ങള്‍ ഫിഫയോട് ആരാഞ്ഞ് ബ്രസീല്‍. രണ്ടാം പകുതിയില്‍ ബ്രസീലിനെതിരെ വിധിക്കപ്പെട്ട റഫറിയുടെ രണ്ട് തീരുമാനങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടിയാണ് ബ്രസീലിന്റെ നീക്കം. 

സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സമനില ഗോള്‍ വലക്കകത്താക്കുന്നതിന് മുന്‍പ് ബ്രസീലിയന്‍ പ്രതിരോധനിര താരം മിറണ്ടയെ സ്യൂബര്‍ ഫൗള്‍ ചെയ്തത്, ബോക്‌സിന് മുന്നില്‍ ഗബ്രിയേല്‍ ജീസസിനെ ഫൗള്‍ ചെയ്തത് എന്നീ രണ്ട് സംഭവങ്ങള്‍ ചൂണ്ടിയാണ് ബ്രസീല്‍ ഫിഫയെ സമീപിക്കുന്നത്. 

ഈ രണ്ട് സന്ദര്‍ഭങ്ങളിലും റഫറിയുടെ പിഴവാണ് വ്യക്തമാകുന്നത്. ഒരിക്കല്‍ എങ്കിലും ഈ രണ്ട് സന്ദര്‍ഭങ്ങളിലേയും ദൃശ്യങ്ങള്‍ റിപ്ലേ ചെയ്തു നോക്കിയിരുന്നു എന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ചോദിക്കുന്നു. ആ സമയങ്ങളുടെ വീഡിയോ ഓഡിയോ റെക്കോര്‍ഡിങ്‌സും ബ്രസീല്‍ ഫിഫയില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com