ആ സമനില ഗോള്‍ നിയമവിരുദ്ധമായിരുന്നു; വിഎആര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ മത്സര ഫലം തന്നെ മാറിയേനെ എന്ന് ബ്രസീല്‍ കോച്ച്‌

ഗോള്‍ വല ചലിപ്പിക്കാനുള്ള ശ്രമത്തിന് ഇടയില്‍ മിറാണ്ടയെ സ്യൂബര്‍ പുഷ് ചെയ്തിരുന്നു
ആ സമനില ഗോള്‍ നിയമവിരുദ്ധമായിരുന്നു; വിഎആര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ മത്സര ഫലം തന്നെ മാറിയേനെ എന്ന് ബ്രസീല്‍ കോച്ച്‌

ബ്രസീലിനെതിരെ സമനില പിടിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡ് അടിച്ച ഗോള്‍ നിയമവിധേയമായിരുന്നില്ലെന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റേ. ഗോള്‍ ശ്രമത്തിന് ഇടയില്‍ ബ്രസീലിയന്‍ പ്രതിരോധ നിരക്കാരന്‍ ജാവോ മിറാണ്ടയെ സ്വിസ് താരം സ്യൂബര്‍ ഫൗള്‍ ചെയ്തിരുന്നു എന്നാണ് മത്സരത്തിന് ശേഷം ടിറ്റേ ആരോപിക്കുന്നത്. 

മത്സരത്തിന്റെ ഇരുപതാം മിനിറ്റില്‍ കുട്ടിഞ്ഞോയുടെ തകര്‍പ്പന്‍ ലോങ് റേഞ്ചിലൂടെ മുന്നിലെത്തിയ ബ്രസീലിനെ സമനിലയില്‍ കുരുക്കിയായിരുന്നു അന്‍പതാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ മറുപടി എത്തിയത്. ഷാക്കീരിയുടെ കോര്‍ണര്‍ കിക്കിന് തലവെച്ച് സ്യൂബര്‍ വല കുലുക്കുകയായിരുന്നു.

എന്നാല്‍ ഗോള്‍ വല ചലിപ്പിക്കാനുള്ള ശ്രമത്തിന് ഇടയില്‍ മിറാണ്ടയെ സ്യൂബര്‍ പുഷ് ചെയ്തിരുന്നു. അങ്ങിനെ വരുമ്പോള്‍ ഗോള്‍ അനുവദിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. എന്നാലവിടെ റഫറി അതിന് മുതിര്‍ന്നില്ല. മാത്രമല്ല, 74ാം മിനിറ്റിലെ ബോക്‌സിന് മുന്നില്‍ ഗബ്രിയേല്‍ ജീസസിനെ ഫൗള്‍ ചെയ്തതും റഫറി അവഗണിച്ചു. സാങ്കേതിക വിദ്യയുടെ സഹായം നമുക്കുണ്ട്. വിഎആര്‍ ഉപയോഗിച്ചിരുന്നു എങ്കില്‍ മത്സര ഫലം തന്നെ മാറിയിരുന്നേനെ എന്നും ടിറ്റേ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com