ദിലീപിന്റെ പുതിയ അഭിഭാഷകന്‍ കാവ്യയുടെ വിവാഹ മോചന കേസില്‍ നിഷാല്‍ ചന്ദ്രയുടെ വക്കീല്‍

ദിലീപിന്റെ അടുത്ത ബന്ധുക്കളാണ് കേസ് രാമന്‍പിള്ളയെ ഏല്‍പ്പിച്ചത്
ദിലീപിന്റെ പുതിയ അഭിഭാഷകന്‍ കാവ്യയുടെ വിവാഹ മോചന കേസില്‍ നിഷാല്‍ ചന്ദ്രയുടെ വക്കീല്‍

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വേണ്ടി ഹാജരാവുന്ന അഡ്വക്കറ്റ് ബി രാമന്‍പിള്ള കാവ്യാ മാധവന്റെ വിവാഹമോചനക്കേസില്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്ക്ക് വേണ്ടി ഹാജരായ വക്കീല്‍. ദിലീപിന്റെ അടുത്ത ബന്ധുക്കളാണ് കേസ് രാമന്‍പിള്ളയെ ഏല്‍പ്പിച്ചത്.

ആദ്യ ഘട്ടത്തില്‍ തന്നെ കേസ് രാമന്‍പിളളയെ ഏല്‍പ്പിച്ചിരുന്നെങ്കിലും അസൗകര്യങ്ങള്‍ മൂലം ഒഴിവാകുകകയായിരുന്നു. ക്രിമിനല്‍ കേസുകള്‍ വാദിക്കുന്ന കാര്യത്തില്‍ പ്രശസ്തനായ വക്കീലാണ് ബി രാമന്‍പിള്ള. ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിന് വേണ്ടി ഹാജരായതും ഇദ്ദേഹമായിരുന്നു.

മുതിര്‍ന്ന അഭിഭാഷകരായ എംകെ ദാമോദരന്‍, ഹരീഷ് സാല്‍വെ തുടങ്ങിയവരെയെല്ലാം ദിലീപ് ആദ്യഘട്ടത്തില്‍ സമീപിച്ചിരുന്നു. ശ്രീശാന്തിന് വേണ്ടി ഹാജരായ റബേക്ക ജോണിനെയും വക്കാലത്ത് ഏല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com