കോടതി ഫൈന്‍ അടിച്ച 25000ലേക്ക് 'എന്റെ വക 5 രൂപ'; സര്‍ക്കാരിനെ പരിഹസിച്ച് ബല്‍റാം

സര്‍ക്കാരിന് കോടതി ഫൈന്‍ അടിച്ച 25000 രൂപയിലേക്ക് എന്റെ വക 5 രൂപയെന്ന ഹാഷ് ടാഗ് ഫേസ്ബുക്കില്‍ ക്രിയേറ്റ് ചെയ്താണ് ബല്‍റാമിന്റെ പരിഹാസം
കോടതി ഫൈന്‍ അടിച്ച 25000ലേക്ക് 'എന്റെ വക 5 രൂപ'; സര്‍ക്കാരിനെ പരിഹസിച്ച് ബല്‍റാം

സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനേറ്റ തിരിച്ചടിയെ പരിഹസിച്ച് വി.ടി.ബല്‍റാം എംഎല്‍എ. സര്‍ക്കാരിന് കോടതി ഫൈന്‍ അടിച്ച 25000 രൂപയിലേക്ക് എന്റെ വക 5 രൂപയെന്ന ഹാഷ് ടാഗ് ഫേസ്ബുക്കില്‍ ക്രിയേറ്റ് ചെയ്താണ് ബല്‍റാമിന്റെ പരിഹാസം.

വല്ല കാര്യോണ്ടാര്‍ന്നോ? വയറ് നിറച്ച് വാങ്ങിച്ച് കൂട്ടിയപ്പോ സമാധാനമായല്ല് എന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. 

സെന്‍കുമാറിനെ തിരികെ ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത തേടിയായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ കോടതി 25000 രൂപ കോടതി ചെലവായി കെട്ടിവയ്ക്കാനും ഉത്തരവിടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com