മൂന്നാര്‍ സര്‍വക്ഷിയോഗം അവസാനിച്ചു; കയ്യേറ്റമൊഴിപ്പിക്കുന്നതിന് സമഗ്ര നിയമനിര്‍മാണം പരിഗണനയിലെന്ന് സര്‍ക്കാര്‍

മൂന്നാര്‍ സര്‍വക്ഷിയോഗം അവസാനിച്ചു; കയ്യേറ്റമൊഴിപ്പിക്കുന്നതിന് സമഗ്ര നിയമനിര്‍മാണം പരിഗണനയിലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മൂന്നാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗം അവസാനിച്ചു.  പരിസ്ഥിതി ലോല പ്രദേശമായ മൂന്നാറില്‍ പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ നടപടികളെടുക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി 1977 ജനുവരി ഒന്നിന് മുമ്പ് മൂന്നാറില്‍ കുടിയേറിയവര്‍ക്ക് പട്ടയം നല്‍കുമെന്ന് വ്യക്തമാക്കി.

പട്ടയ വിതരണത്തിന്റെ ആദ്യ ഭാഗം ഇടുക്കിയിയില്‍ നടക്കും. മൊത്തം പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ രണ്ട് വര്‍ഷമെങ്കിലും വേണ്ടി വരും. വിവിധ ഘട്ടങ്ങളായി സമയബന്ധിതമായി ഈ പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മൂന്നാറില്‍ കയ്യേറ്റം തടയാന്‍ സമഗ്ര നിയമനിര്‍മാണം നടത്തും. ഭാവിയില്‍ ഒരു കയ്യേറ്റവുമുണ്ടാകാതിരിക്കാന്‍ ശ്രമിക്കും. കയ്യേറ്റം നടത്തുന്നത് വന്‍കിടക്കാരനായാലും ഒഴിപ്പിക്കും. അതേസമയം, തോട്ടം ഉടമകള്‍ വ്യവസ്ഥകള്‍ ലംഗിക്കുന്നതിനെതിരേയും കര്‍ശന നടപടികളെടുക്കും.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും പരിസ്ഥിതി സംരിക്ഷാനുമുള്ള നടപടികള്‍ക്കെതിരേ സര്‍ക്കാരിന് പൂര്‍ണ പിന്തുണ ലഭിച്ചു.  

മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷണത്തിന് വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന നിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കും. ഇതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കും. തോട്ടം തൊഴിലാളികള്‍ക്ക് വീടു നിര്‍മിച്ചു നല്‍ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com