വിദ്യാര്‍ഥികളുടെ വസ്ത്രം അഴിച്ച് പരിശോധന; നാല് അധ്യാപികമാര്‍ക്ക്‌സസ്‌പെന്‍ഷന്‍

അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ സംഭവം അന്വേഷിക്കുന്നതിനായി ഒരു സമിതിയേയും മാനേജ്‌മെന്റ് നിയോഗിച്ചിട്ടുണ്ട്
വിദ്യാര്‍ഥികളുടെ വസ്ത്രം അഴിച്ച് പരിശോധന; നാല് അധ്യാപികമാര്‍ക്ക്‌സസ്‌പെന്‍ഷന്‍

കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ നാല് അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായി തത്കാലത്തേക്കാണ് ഇവരെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 

കൊവ്വപ്പുറം ടെസ്‌ക് സ്‌കൂളിലെ അധ്യാപികമാരായ ഷീജ, ഷാഹിന,ഷെഫീന,ബിന്ദു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ സംഭവം അന്വേഷിക്കുന്നതിനായി ഒരു സമിതിയേയും മാനേജ്‌മെന്റ് നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും അധ്യാപകര്‍ക്കെതിരായ തുടര്‍ നടപടി സ്വീകരിക്കുക. 

വിദ്യാര്‍ഥികളെ വസ്ത്രം അഴിപ്പിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com