സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

മണ്‍സൂണ്‍ ആരംഭിച്ചുകഴിഞ്ഞാല്‍ രോഗങ്ങള്‍ കൂതുതല്‍ ശക്തിയോടെ പടരുമെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം
സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് 68പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ ഒരാഴ്ചകൊണ്ട് 600ലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടു.സംസ്ഥാനത്ത് ഏറ്റവും കൂടുല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതും തിരുവനന്തപുരത്ത് തന്നെ. 
തിരുവനന്തപുരം ജനറല്‍ ആശുപത്രി ഡെങ്കിപ്പനിബാധിതരെക്കൊണ്ട് നിറഞ്ഞു. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ഡെങ്കിപ്പനി ബാധിച്ചവരിലുണ്ട്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് കോര്‍പ്പറേഷന്‍ പരിധിയിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 


എറകുളത്ത് ഇതുവരെ 82പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകളാണിത്. മേയില്‍ മാത്രം 35പേര്‍ ഡെങ്കിപ്പനിക്ക് ചികിത്സതേടി. 631പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചിതിത്സ തേടിയിട്ടുണ്ട്.എറണാകുളം ജില്ലയില്‍ പായിപ്ര,അങ്കമാലി,കൊച്ചി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ ഉള്ളത്.

കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനിക്ക് പുറമേ എലിപ്പനിയു സ്ഥിരീകരിച്ചിട്ടുണ്ട്. മഴക്കാലം എത്തു്ന്നതിന് മുമ്പ് തന്നെ ഡെങ്കിപ്പനിയും എലിപ്പനിയും പടര്‍ന്നുപിടിക്കുകയാണ്.മണ്‍സൂണ്‍ ആരംഭിച്ചുകഴിഞ്ഞാല്‍ രോഗങ്ങള്‍
കൂതുതല്‍ ശക്തിയോടെ പടരുമെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. രോഗലക്ഷണമുള്ളവര്‍ ഉടനടി വൈദ്യസഹായം തേടണമെന്നും ചെറിയ പനിയാണെങ്കില്‍ പോലും ആശുപത്രിയില്‍ പോകണമെന്നുമാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com