പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് വിട്ടുനിന്നതിന് കാരണം ഇതാണ്... തുറന്നുപറഞ്ഞ് മന്ത്രി ജി സുധാകരന്‍

ഇത്തവണ കൂടി പാര്‍ട്ടി കോണ്‍ഗ്രസില്‍ പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ 14 തവണ ഇടവേളയില്ലാതെ പങ്കെടുത്തുവെന്ന നേട്ടം കൈവരിക്കാമായിരുന്നു
പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് വിട്ടുനിന്നതിന് കാരണം ഇതാണ്... തുറന്നുപറഞ്ഞ് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മന്ത്രി സുധാകരന്റെ അസാന്നിധ്യം ഏറെ വാര്‍ത്തയായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ സജീവ സാന്നിധ്യമാകുന്ന സുധാകരന്‍ എന്തുകൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നില്ലെന്ന ചര്‍ച്ചകളും ചൂടുപിടിച്ചു. ഈ സാഹചര്യത്തിലാണ് താന്‍ എന്തുകൊണ്ടാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതിരുന്നതെന്ന് ജി സുധാകരന്‍ വിശദീകരിച്ചത്. 

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെയാണ് ഹൈദരാബാദ് യാത്ര റദ്ദാക്കിയത്. ഹൈദരാബാദില്‍ തന്നെയും മന്ത്രി രവീന്ദ്രനാഥിനെയും പലരും അന്വേഷിക്കുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഇക്കാര്യം വിശദീകരിക്കുന്നത്. 

ഇത്തവണ കൂടി പാര്‍ട്ടി കോണ്‍ഗ്രസില്‍ പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ 14 തവണ ഇടവേളയില്ലാതെ പങ്കെടുത്തുവെന്ന നേട്ടം കൈവരിക്കാമായിരുന്നു. രക്താതിസമ്മര്‍ദം കാരണം രണ്ടാഴ്ച നിര്‍ബന്ധ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. അതിനാല്‍ 24 ന് ശേഷം മാത്രമേ യാത്ര ചെയ്യാനാകൂ. അതിനാലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടി വന്നത്. മന്ത്രി ജി സുധാകരന്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com