പാലക്കാട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ പോലീസുകാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കസബ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ കണ്ണാടി പാണ്ടിയോട് കൃഷ്ണകൃപയില്‍ പി.ആര്‍ റെനിലിന്റ(42) മൃതദേഹമാണ് യാക്കര പുഴയില്‍ നിന്ന് കണ്ടെടുത്തത്.
പാലക്കാട് യാക്കര പാലത്തിന് സമീപം ഇദ്ദേഹത്തിന്റെ ബൈക്കും ചെരുപ്പും കണ്ടെത്തിയതിനെതുടര്‍ന്ന് പുഴയില്‍ അകപ്പെട്ടിരിക്കാമെന്ന സംശയത്തില്‍ നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരുമാണ് തെരച്ചില്‍ നടത്തിയത്.
ഇന്നലെ രാവിലെ ഡ്യൂട്ടി കഴിഞ്ഞ് കണ്ണാടിയിലെ വീട്ടിലേക്കാണ് റെനില്‍ പോയതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. യാത്ര പറഞ്ഞ് ഇറങ്ങുന്നതിനിടെ വയറിന് സുഖമില്ലെന്ന് പറഞ്ഞിരുന്നു. റെനില്‍ ട്രാഫിക് സ്റ്റേഷനില്‍ നിന്ന് രണ്ടുമാസം മുന്‍പാണ് കസബ സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയത്. സംഭവത്തില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെനിലിന്റെ മൊബൈല്‍ ഫോണിലെ കോളുകള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ