മലപ്പുറം: ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കരിമ്പാകോളനിയിലെ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍.
23 വയസുളള സുരേഷിന്റെ മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മരത്തിന്റെ മുകളില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ സുരേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ രാത്രി മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
കൂലിപ്പണിക്കാരനായ സുരേഷ് ഉച്ചയ്ക്ക് മരത്തില്‍ നിന്ന് വീണ കാര്യം രാത്രി വൈകിയ വേളയിലാണ് തങ്ങളെ അറിയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതുകൂടാതെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ യഥാസമയം അറിയിക്കാനോ, കൂടെകൂട്ടാനോ ശ്രമിച്ചില്ലെന്നുമുളള ഗുരുതര ആരോപണവും ബന്ധുക്കള്‍ ഉന്നയിക്കുന്നു.ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ