ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പ് : ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് വീരശൈവ മഹാസഭ

കർണാടകയിൽ ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകാനുള്ള കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം
ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പ് : ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് വീരശൈവ മഹാസഭ

ആലപ്പുഴ : ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് വീരശൈവ മഹാസഭ അറിയിച്ചു. കർണാടകയിൽ ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകാനുള്ള കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. ചെങ്ങന്നൂരിന് സമീപം കല്ലിശേരിയിൽ വീരശൈവ സംഘടനാ പ്രതിനിധികൾ ഇടതുസ്ഥാനാർഥിയെ കണ്ട് പിന്തുണ അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ചിരുന്ന വീരശൈവ വിഭാ​ഗം ഇത്തവണ ഇടതുമുന്നണിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് കോൺ​ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണ്. ചെങ്ങന്നൂർ മണ്ഡലത്തിൽ വീരശൈവ വിഭാഗത്തിന് രണ്ടായിരത്തോളം വോട്ടുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. 

കർണാടകയിൽ ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് വീരശൈവർ ഉയർത്തിയത്. പരസ്പര ഐക്യത്തോടെ കഴിഞ്ഞിരുന്ന ലിംഗായത്ത്- വീരശൈവ വിഭാഗങ്ങളെ ഭിന്നിപ്പിക്കാൻ സിദ്ധരാമയ്യ സർക്കാർ നടത്തിയ നീക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർത്താനാണ് വീരശൈവ മഹാസഭയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂരിൽ യുഡിഎപ് പാളയം വിട്ട് എൽഡിഎഫിനെ പിന്തുണയ്ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com