സഹോദരനും ശ്രീജിത്തിന്റെ ഗതി വരും ; ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്

തിരുവനന്തപുരം റൂറല്‍ എസ്പിയുടെ ഷാഡോ സ്‌ക്വാഡിന്റെ മേല്‍വിലാസത്തിലുള്ളതാണ് ഭീഷണിക്കത്ത്
സഹോദരനും ശ്രീജിത്തിന്റെ ഗതി വരും ; ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്

കൊച്ചി : വരാപ്പുഴയില്‍ കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. മൂന്ന് ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണം. അല്ലെങ്കില്‍ ശ്രീജിത്തിന്റെ സഹോദരനും ശ്രീജിത്തിന്റെ ഗതി വരുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. 

തിരുവനന്തപുരം റൂറല്‍ എസ്പിയുടെ ഷാഡോ സ്‌ക്വാഡിന്റെ മേല്‍വിലാസത്തിലുള്ളതാണ് ഭീഷണിക്കത്ത്. ജയന്‍, സുനില്‍ലാല്‍, സുവിന്‍, ഷിബു എന്നിവരുടെ പേരിലാണ് ഭീഷണിക്കത്ത്. മാധ്യമങ്ങളുടെ സഹായത്തോടെ കളിതക്കാന്‍ നില്‍ക്കേണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു. 

നേരത്തെയും ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. പൊലീസുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. അതിനിടെയാണ് ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത് ലഭിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com