അവധിക്ക് നാട്ടിലെത്താനിരുന്ന മലയാളികളെ വെട്ടിലാക്കി ദമ്മാം-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തലാക്കി

മതിയായ യാത്രക്കാരില്ലാത്തതാണ് സര്‍വ്വീസ് നിര്‍ത്തലാക്കാന്‍ കാരണമെന്നാണ് എയര്‍ ഇന്ത്യ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചിരിക്കുന്നത്
അവധിക്ക് നാട്ടിലെത്താനിരുന്ന മലയാളികളെ വെട്ടിലാക്കി ദമ്മാം-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തലാക്കി

ദമ്മാം: ദമ്മാം-കൊച്ചി എയര്‍ ഇന്ത്യ എക്‌സപ്രസ് സര്‍വീസ് നിര്‍ത്തലാക്കി. മതിയായ യാത്രക്കാരില്ലാത്തതാണ് സര്‍വ്വീസ് നിര്‍ത്തലാക്കാന്‍ കാരണമെന്നാണ് എയര്‍ ഇന്ത്യ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചിരിക്കുന്നത്.പെട്ടെന്നുള്ള നിര്‍ത്തലാക്കല്‍ പ്രവാസി കുടുംംബങ്ങളെ പ്രതിസന്ധിയിലാക്കി. ഗള്‍ഫിലെ അവധിക്കാലത്ത് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത മലായളികള്‍ക്ക് വിമാനം നിര്‍ത്തലാകിയത് വലിയ അടിയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ജൂലൈ മാസത്തിലാണ് ദമ്മാമില്‍ സ്‌കൂള്‍ അവധികള്‍ ആരംഭിക്കുന്നത്. തിരക്ക് ഒഴിവാക്കാന്‍ രണ്ടുമാസം മുമ്പ് ടിക്കറ്റെടുത്തിരുന്ന യാത്രക്കാര്‍ ഇതോടെ പ്രതിസന്ധിയിലായിരിക്കുകായണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദമ്മാം കൊച്ചി സെക്ടറിലുള്ള സര്‍വീസ്  നിര്‍ത്തലാക്കിയ അറിയിപ്പ് കഴിഞ്ഞ ദിവസങ്ങളിലാണ് യാത്രക്കാര്‍ക്ക്  ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com