വായ്പ അടയ്ക്കാനാകാതെ വലയുന്നതിനിടെ ദുബായില്‍ ഇന്ത്യക്കാരന് എട്ട് കോടിയുടെ ബിഗ് ജാക്‌പോട്ട്

ഇന്ത്യന്‍ വംശജനായ കൃഷ്ണം രാജു തൊക്കാച്ചിച്ചു എന്ന വ്യക്തിക്കാണ് എല്ലാ പ്രതീക്ഷയും കൈവിട്ടുപോയ സമയത്ത് ജാക്‌പോട്ടിലൂടെ ജീവിതം തിരികെയെത്തിയത്‌
വായ്പ അടയ്ക്കാനാകാതെ വലയുന്നതിനിടെ ദുബായില്‍ ഇന്ത്യക്കാരന് എട്ട് കോടിയുടെ ബിഗ് ജാക്‌പോട്ട്

ഒരു വഴിയും മുന്നിലില്ലാതെ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഒരു അത്ഭുതത്തിലൂടെ ജീവിതം നമ്മെ രക്ഷിക്കുമെന്ന ചിന്തയിലാണ് നമ്മളില്‍ പലരുടേയും ജീവിതം. എന്നാലത് സംഭവിക്കുന്നതാകട്ടെ വരളെ വിരളവും. എന്നാലിപ്പോള്‍ വായ്പ എടുത്തതിന് ശേഷം തിരിച്ചടക്കാനാകാതെ വലഞ്ഞ ഇന്ത്യക്കാരന് മുന്നില്‍ ജീവിതം ആ അത്ഭുതം തുറന്നു കൊടുത്ത വാര്‍ത്തയാണ് പുറത്തുവരുന്നത്. 

ഇന്ത്യന്‍ വംശജനായ കൃഷ്ണം രാജു തൊക്കാച്ചിച്ചു എന്ന വ്യക്തിക്കാണ് എല്ലാ പ്രതീക്ഷയും കൈവിട്ടുപോയ സമയത്ത് ജാക്‌പോട്ടിലൂടെ ജയം തേടിയെത്തിയത്. എട്ട് കോടിയിലധികം രൂപയാണ് ബിഗ് ഫൈവ് ടിക്കറ്റ് നറുക്കെടുപ്പില്‍ കൃഷ്ണം രാജുവിന് അടിച്ചത്. 

നിര്‍മാണ മേഖലയില്‍ ഡിറ്റെയ്‌ലിങ് ചെക്കറായിട്ടാ ജോലി ചെയ്യുകയാണ് കൃഷ്ണം രാജു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു നറുക്കെടുപ്പ്. ഇതിന് മുന്‍പ് മറ്റ് സുഹൃത്തുക്കളുമായി ചേര്‍ന്നായിരുന്നു താന്‍ ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ ഇത്തവണ വലിയ തുകയായിട്ടും ഒറ്റയ്ക്ക് ടിക്കറ്റ് എടുക്കുകയായിരുന്നുവെന്ന് കൃഷ്ണം രാജു പറയുന്നു. 

എല്ലാ മാസവും ഈ ടിക്കറ്റ് എടുക്കുന്നതിനായി താന്‍ പണം നീക്കിവയ്ക്കും. എന്നാല്‍ ഇത്തവണ ഒന്നാം സമ്മാനം തന്നെ അടിച്ചെന്ന ഫോണ്‍ സന്ദേശം ലഭിച്ചപ്പോള്‍ ശരിക്കും ഞെട്ടി. ഇന്ത്യയിലുള്ള അമ്മയെ ഉടനെ തന്നെ സന്തോഷം അറിയിച്ചു. കടങ്ങള്‍ എല്ലാം വീട്ടിയതിന് ശേഷം പണം മക്കളുടെ വിദ്യാഭ്യാസത്തിനായി സേവ ചെയ്യാനാണ് കൃഷ്ണം രാജുവിന്റെ പദ്ധതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com