പുരുഷന്മാരേ, ഇവയൊക്കെ ഒന്നു ട്രൈ ചെയ്തു നോക്കൂ

ലൈംഗികജീവിതത്തില്‍ അത്ഭുതകരമായ മാറ്റം വരുത്തുന്ന ഏഴ് ആഹാര സാധനങ്ങളെപ്പറ്റി 
പുരുഷന്മാരേ, ഇവയൊക്കെ ഒന്നു ട്രൈ ചെയ്തു നോക്കൂ

ന്തോഷകരമായ ലൈംഗിക ജീവിതത്തിന് കഴിക്കുന്ന ഭക്ഷണത്തിനുമുണ്ട് സ്ഥാനം. പോഷക സമ്പുഷ്ടമായ ആഹാരം ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നീറ്റ് ന്യൂട്രീഷന്‍ സ്ഥാപകരായ ചാര്‍ഝി ടര്‍ണറും ലീ ഫോസ്റ്ററും ലൈംഗികജീവിതത്തില്‍ അത്ഭുതകരമായ മാറ്റം വരുത്തുന്ന ഏഴ് ആഹാര സാധനങ്ങളെപ്പറ്റി പറയുന്നുണ്ട്. അവയേതെന്നും എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്നും നോക്കാം..

ഡാര്‍ക്ക് ചോക്ലേറ്റ്
പ്രധാന മൂഡ് ബൂസ്‌റ്റേഴ്‌സ് ആയ സെററ്റോണിനും ഡൊപ്പമിനും (തലച്ചോറിലെ രാസവസ്തുക്കളാണിവ) ചോക്ലേറ്റിലുണ്ട്. ഇത് പുരുഷന്‍മാരില്‍ പ്രണയം വര്‍ധിപ്പിക്കുകയും സന്തോഷത്തോടെ ഇടപെടാന്‍ കഴിയുകയും ചെയ്യും. ദിവസവും കുറച്ച് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷന്‍സ് പറയുന്നത്.

നട്ട്‌സ്
പുരുഷന്‍മാരില്‍ വധ്യതയ്ക്കുള്ള സാധ്യത കുറയ്ക്കാനും ലൈംഗികാസക്തി കൂട്ടാനും നട്ട്‌സ് സഹായിക്കും. ബദാം, ബ്രസീല്‍ നട്ട്‌സ്, വാള്‍നട്ട്‌സ്, നിലക്കടല തുടങ്ങിയവയെല്ലാം പുരുഷനില്‍ ആരോഗ്യം വര്‍ധിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്നു.

വെളുത്തുള്ളി
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ രക്തചംക്രമണം കൂട്ടുന്നു. തന്മൂലം സെക്‌സില്‍ പുരുഷന്‍ ഊര്‍ജസ്വലനായിരിക്കും.

ബ്രൊക്കോളി ആന്‍ഡ് സെലറി
ലൈംഗികോത്തേജനം കൂട്ടുന്ന ഹോര്‍മോണുകളാണല്ലോ ഈസ്ട്രജനും ടെസ്‌റ്റോസ്റ്റിറോണും. ശരീരത്തിലെ ഈസ്ട്രജന്റെയും ടെസ്‌റ്റോസ്റ്റിറോണിന്റെയും അഴവ് വര്‍ധിപ്പിക്കാന്‍ ഏറെ ഉത്തമമാണ് ഈ പച്ചനിറമുള്ള ഭക്ഷണങ്ങള്‍. 

മത്സ്യം
മത്സ്യത്തില്‍ വിറ്റാമിന്‍ ബി ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ പുരുഷന്‍മാരിലെ ലൈംഗികതാല്‍പര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. വിറ്റാമിന്‍ ബിയും മത്സ്യത്തിലടങ്ങിയിട്ടുണ്ട്. ഇതും സെക്ഷ്വല്‍ എനര്‍ജി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഓട്ട്‌സ്
രക്തത്തില്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഓട്ടസ് സഹായിക്കും. ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങളും ലൈംഗികശേഷി ഇല്ലായ്മയും പരിഹരിക്കാനും ഓട്ട്‌സ് സഹായിക്കും. എട്ട് ആഴ്ചയോളം ഓട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാള്‍ പുരുഷന്‍മാരില്‍ മികച്ച ലൈംഗികതൃഷ്ണത പ്രകടമാകുമെന്നാണ് സാന്‍ഫ്രാന്‍സിസ്‌കോ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ഓഫ് ഹൂമന്‍ സെക്ഷ്വാലിറ്റിയിലെ പഠനത്തില്‍ തെളിഞ്ഞത്.

പ്രോട്ടീന്‍ ഭക്ഷണങ്ങള്‍
പ്രോട്ടീന്‍ ശരീരത്തിലെ ഉന്‍മേഷം വര്‍ധിപ്പിക്കുകയും ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ടെസ്റ്റോസ്‌റ്റോണ്‍ ധാരാളമായി ഉല്‍പാദിപ്പിക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com