ഓസ്‌ട്രേലിയന്‍ വനിതകളുടെ 18 വര്‍ഷത്തെ പ്രയത്‌നം ഫലം കണ്ടു: ഇനി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ക്ക് ടാക്‌സ് അടയ്‌ക്കേണ്ട

രാജ്യത്തെ സ്ത്രീകള്‍ നിരന്തരമായി നടത്തിവരുന്ന കാംപെയ്‌ന്റെ ഭാഗമായാണ് സാനിറ്ററി പാഡിന് മുകളില്‍ ചുമത്തി വന്നിരുന്ന നികുതി ഒഴിവാക്കിയത്
ഓസ്‌ട്രേലിയന്‍ വനിതകളുടെ 18 വര്‍ഷത്തെ പ്രയത്‌നം ഫലം കണ്ടു: ഇനി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ക്ക് ടാക്‌സ് അടയ്‌ക്കേണ്ട

കാന്‍ബെറ: സ്ത്രീകള്‍ക്ക് ഏറെ ശ്വാസകരമായ നടപടിയുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഓസ്‌ട്രേലിയയില്‍ നികുതി അടക്കേണ്ട ഉല്‍പ്പന്നങ്ങളില്‍ നിന്നും സാനിറ്ററി പാഡ് ഒഴിവാക്കി. രാജ്യത്തെ സ്ത്രീകള്‍ നിരന്തരമായി നടത്തിവരുന്ന കാംപെയ്‌ന്റെ ഭാഗമായാണ് സാനിറ്ററി പാഡിന് മുകളില്‍ ചുമത്തി വന്നിരുന്ന നികുതി ഒഴിവാക്കിയത്.

നാപ്കിന് മുകളില്‍ ചുമത്തിയിരുന്ന പത്ത് ശതമാനം നികുതിയാണ് ഗവണ്‍മെന്റ് ഒഴിവാക്കിയിരിക്കുന്നത്. നികുതി ഒഴിവാക്കുക എന്ന ആവശ്യം മുന്നോട്ട് വെച്ച് ഓസ്‌ട്രേലിയയിലെ സ്ത്രീകള്‍ 18 വര്‍ഷമായി നടത്തി വരുന്ന കാംപെയ്‌ന്റെ ഭാഗമായാണീ നടപടി എന്നത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.

അതേസമയം സാനിറ്ററി നാപ്കിന്റെ നികുതി ഒഴിവാക്കുന്നതിലൂടെ സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തില്‍ നഷ്ടം സംഭവിക്കും. 30 മില്യന്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ് നാപ്കിന്‍ നികുതിയിനത്തില്‍ സര്‍ക്കാര്‍ സംഭരിച്ചിരുന്നത്. പുതിയ നിയമം വന്നതോടെ ഇത് ഇല്ലാതാകും. സര്‍ക്കാരിന് എത്ര രൂപ നഷ്ടം വരുമെന്ന് വരുന്ന ജനുവരിയിലേ വിലയിരുത്താനാകു.

രാജ്യത്തെ സ്ത്രീകള്‍ക്കെല്ലാം ഒരുപോലെ സ്വാഗതാര്‍ഹമായ തീരുമാനമായിരുന്നു ഇത്. സ്ത്രീകളെല്ലാം സര്‍ക്കാരിനോട് നന്ദിപ്രകടിപ്പിക്കുകയും ചെയ്തു. 2000ത്തിലാണ് സാനിറ്ററി നാപ്കിനുകള്‍ക്ക് ഓസ്‌ട്രേലിയയില്‍ നികുതി ഏര്‍പ്പെടുത്തിയത്. അന്നുമുതലേ അവിടുത്തെ സ്ത്രീകള്‍ അതിനെതിരെ കാംപെയ്ന്‍ നടത്തി വരികയായിരുന്നു. സ്ത്രീകളുടെ 18 വര്‍ഷത്തെ പ്രയത്‌നത്തിനാണ് ഇതോടെ ഫലം കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com