സ്മാര്‍ട്ട്‌ഫോണും കെട്ടിപ്പിടിച്ചാണോ ഉറക്കം? ലൈംഗീക ജീവിതം താറുമാറാകും, ഏറ്റവും അപകടം യുവാക്കള്‍ക്ക് 

മുഖത്തോട് മുഖം നോക്കിയുള്ള സംസാരങ്ങള്‍ ടൈപ് മെസേജായി മാറിയപ്പോള്‍ പങ്കാളിയെ സന്തോഷിപ്പിക്കാനുള്ള റോസാപ്പൂക്കളുടെ സ്ഥാനം വാട്‌സാപ്പ് ഇമോജികള്‍ കൈയ്യടക്കി
സ്മാര്‍ട്ട്‌ഫോണും കെട്ടിപ്പിടിച്ചാണോ ഉറക്കം? ലൈംഗീക ജീവിതം താറുമാറാകും, ഏറ്റവും അപകടം യുവാക്കള്‍ക്ക് 

ദൈനംദിന ജീവിതത്തില്‍ ബഹുഭൂരിപക്ഷം കാര്യങ്ങളും എളുപ്പമാക്കി തന്നത്തില്‍ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് സ്മാര്‍ട്ട്‌ഫോണുകള്‍. സന്ദേശം കൈമാറുന്നതുമുതല്‍ ബില്‍ അടവുകള്‍ വരെ വിരല്‍തുമ്പില്‍ എത്തിച്ചുതന്നു ഇവ. പക്ഷെ ഈ സൗകര്യങ്ങള്‍ക്കൊപ്പം കടന്നുവച്ച മറ്റുചിലതുണ്ട്. മുഖത്തോട് മുഖം നോക്കിയുള്ള സംസാരങ്ങള്‍ ടൈപ് മെസേജായി മാറിയപ്പോള്‍ പങ്കാളിയെ സന്തോഷിപ്പിക്കാനുള്ള റോസാപ്പൂക്കളുടെ സ്ഥാനം വാട്‌സാപ്പ് ഇമോജികള്‍ കൈയ്യടക്കി. 

ഇപ്പോഴിതാ ലൈംഗീക ജീവിതത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ബാധിക്കുമെന്ന് ശാസ്ത്രവും തെളിയിച്ചിരിക്കുന്നു. മൊറോക്കോയിലെ ലൈംഗീക ആരോഗ്യ വിഭാഗം നടത്തിയ പഠനത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം സെക്‌സ് ലൈഫിനെ പ്രതികൂലമായി ബാധിക്കുമെന്ന കണ്ടെത്തലില്‍ എത്തിയത്. പഠനത്തില്‍ പങ്കെടുത്തതില്‍ 60ശതമാനം ആളുകളും തങ്ങളുടെ ലൈംഗീക ജീവിതത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്വാധീനിക്കുന്നുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 20നും 45നും ഇടിയില്‍ പ്രായമുള്ള യുവാക്കളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ഏറ്റവും അപകടകരമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 

സ്മാര്‍ട്ട്‌ഫോണിനായി അധികനേരവും ചിലവഴിക്കുന്നതിനാല്‍ ലൈംഗിക ജീവിതത്തില്‍ ആനന്ദം കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് പഠനത്തില്‍ പങ്കെടുത്ത പകുതിയിലധികം പേരും പറഞ്ഞത്. പലരും സ്മാര്‍ട്ട്‌ഫോണ്‍ കൈയ്യില്‍ പിടിച്ചോ കിടക്കയുടെ തൊട്ടരികില്‍ സ്ഥാപിച്ചോ ആണ് കിടന്നുറങ്ങുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇവര്‍ക്ക് ഫോണ്‍ കൈയ്യിലില്ലാത്ത സമയങ്ങളില്‍ പേടി, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകള്‍ അനുഭവിക്കേണ്ടിവരുമെന്നും ഗവേഷകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com