കണ്ണാണ്, കരുതിയിരിക്കണം; പത്ത് വര്‍ഷത്തിനുള്ളില്‍ 27.5 കോടി നഗരവാസികള്‍ കാഴ്ച വൈകല്യമുള്ളവരാകുമെന്ന് പഠന റിപ്പോര്‍ട്ട്

ആരംഭത്തിലേ കണ്ടെത്തിയാല്‍ കണ്ണുകള്‍ വരണ്ടു പോകുന്നത് ചികിത്സിച്ച് ഭേദമാക്കാമെന്നും അവഗണിച്ചാല്‍ കാഴ്ച വൈകല്യത്തിനും അന്ധതയ്ക്കും കാരണമാകുമെന്നും ഡോക്ടര്‍മാര്‍
കണ്ണാണ്, കരുതിയിരിക്കണം; പത്ത് വര്‍ഷത്തിനുള്ളില്‍ 27.5 കോടി നഗരവാസികള്‍ കാഴ്ച വൈകല്യമുള്ളവരാകുമെന്ന് പഠന റിപ്പോര്‍ട്ട്

ണ്ണുകളെ പൊന്നുപോലെ നോക്കേണ്ട സമയം കഴിഞ്ഞുവെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2030 ഓടെ ഇന്ത്യയിലെ നഗരങ്ങളില്‍ താമസിക്കുന്ന 27.5 കോടിയോളം ജനങ്ങള്‍ക്ക് കണ്ണുകള്‍ വരണ്ടു പോകുന്ന അസുഖം( ഡ്രൈ ഐ) ബാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. എല്‍ വി പ്രസാദ് ഐ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. കണ്ണുനീര്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം തകരാറിലാകുന്നത് കാരണമാണ് ഡ്രൈ ഐ ബാധിക്കുന്നത്. 

ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരെയും 40-50 പ്രായമുള്ള സ്ത്രീകളെയുമാവും ഈ അസുഖം ഗുരുതരമായി ബാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താമസിക്കുന്ന പ്രദേശം, സാമൂഹിക - സാമ്പത്തിക ചുറ്റുപാട്, തൊഴില്‍, കമ്പ്യൂട്ടര്‍ ഉപയോഗം എന്നിവ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കണ്ണുകളില്‍ മതിയായ നനവ് ഇല്ലാതെ വരണ്ട് വരുന്നതോടെ കാഴ്ച കുറയുമെന്നതിന് പുറമേ, ജീവിത രീതിയെ മോശമായി ബാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ആശങ്കയും വിഷാദരോഗവും അസുഖം സൃഷ്ടിച്ചേക്കാമെന്നും ക്രമേണെ ജോലിയില്‍ ഉത്സാഹം കുറയുമെന്നും മാനസിക-ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

ആരംഭത്തിലേ കണ്ടെത്തിയാല്‍ കണ്ണുകള്‍ വരണ്ടു പോകുന്നത് ചികിത്സിച്ച് ഭേദമാക്കാമെന്നും അവഗണിച്ചാല്‍ കാഴ്ച വൈകല്യത്തിനും അന്ധതയ്ക്കും കാരണമാകുമെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com