36 മണിക്കൂർ കൊണ്ട് ദശലക്ഷങ്ങൾ മരിക്കും; പകർച്ചവ്യാധി മുന്നറിയിപ്പ്; ഞെട്ടിക്കുന്ന റിപ്പോർട്ട്

ആഗോള പകര്‍ച്ച വ്യാധികളുടെ വ്യാപനം തടയാന്‍ ലോകത്തിലെ ഒരു രാജ്യവും പൂര്‍ണ സജ്ജരല്ലെന്ന് കണ്ടെത്തല്‍
36 മണിക്കൂർ കൊണ്ട് ദശലക്ഷങ്ങൾ മരിക്കും; പകർച്ചവ്യാധി മുന്നറിയിപ്പ്; ഞെട്ടിക്കുന്ന റിപ്പോർട്ട്

ലണ്ടന്‍: ആഗോള പകര്‍ച്ച വ്യാധികളുടെ വ്യാപനം തടയാന്‍ ലോകത്തിലെ ഒരു രാജ്യവും പൂര്‍ണ സജ്ജരല്ലെന്ന് കണ്ടെത്തല്‍. ഫ്ലു പോലെയുള്ള മാരക രോഗങ്ങള്‍ 36 മണിക്കൂറുകള്‍ കൊണ്ട് ലോകം മുഴുവന്‍ വ്യാപിക്കുകയും ദശലക്ഷക്കണക്കിന് പേര്‍ മരിക്കുന്ന സാഹചര്യവുമാണ് നിലവിലുള്ളതെന്നും പഠനം വ്യക്തമാക്കുന്നു.  

ലോകത്തെ മിക്ക രാജ്യങ്ങളും ഇത്തരം വിഷയങ്ങളില്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും പഠനത്തില്‍ പറയുന്നു. ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റിയാണ് പഠനത്തിന് മേല്‍നോട്ടം വഹിച്ചത്. 

ആഗോള ആരോഗ്യ സുരക്ഷാ സൂചിക (ഗ്ലോബല്‍ ഹെല്‍ത്ത് സെക്യൂരിറ്റി ഇന്‍ഡക്‌സ്)യില്‍ 195 രാജ്യങ്ങളാണ് ഉള്ളത്. ഇന്ത്യ 57ാം സ്ഥാനത്താണ് ഈ പട്ടികയില്‍. അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. പട്ടികയില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയ അമേരിക്ക, ബ്രിട്ടന്‍ അടക്കം 13 ഓളം രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട രീതിയിലുള്ള പ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നതിന്റെ വേഗത കണക്കാക്കുമ്പോള്‍ ഈ രാജ്യങ്ങള്‍ പോലും ഇക്കാര്യത്തില്‍ വിജയിച്ചേക്കില്ലെന്നും പഠനം വ്യക്തമാക്കുന്നു. 

ഇന്ത്യ 46.5 സ്‌കോര്‍ നേടിയാണ് റങ്കിങില്‍ 57ല്‍ എത്തിയത്. 83.5 പോയിന്റുമായാണ് അമേരിക്ക ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ബ്രിട്ടന്‍, ഹോളണ്ട്, ഓട്രേലിയ, കാനഡ, തായ്‌ലന്‍ഡ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ദക്ഷിണ കൊറിയ, ഫിന്‍ലന്‍ഡ് എന്നിവയാണ് ആദ്യ പത്തിനുള്ളിലെ മറ്റ് രാജ്യങ്ങള്‍. 

ഓരോ രാജ്യവും പകര്‍ച്ചവ്യാധികള്‍ കണ്ടെത്തുന്നതിനും അത് തടയുന്നതിനും അതിനോട് പ്രതികരിക്കുന്നതും അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. 140 ചോദ്യങ്ങള്‍ ചോദിച്ചായിരുന്നു ഇവരുടെ അന്വേഷണം. സര്‍വേയില്‍ ഉള്‍പ്പെട്ട പല സമ്പന്ന രാജ്യങ്ങളുടേയും ഇക്കാര്യത്തിലുള്ള സ്‌കോര്‍ 50ന് അടുത്തു പോലും എത്തിയിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com