ശാരീരിക മുറിവുകള്‍ പുരുഷന്മാരെ ആത്മഹത്യയിലേക്ക് നയിക്കും, സ്ത്രീകളെയല്ല 

ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ പുരുഷന്മാരിലെ ആത്മഹത്യാ പ്രവണ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പഠനം
ശാരീരിക മുറിവുകള്‍ പുരുഷന്മാരെ ആത്മഹത്യയിലേക്ക് നയിക്കും, സ്ത്രീകളെയല്ല 

ശാരീരിക അസ്വസ്ഥതകളും പരിക്കുകളും പുരുഷന്മാരില്‍ ആത്മഹത്യാ സാധ്യത കൂട്ടുന്നതാണെന്ന് ശാസ്ത്രജ്ഞര്‍. സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് ശാരീരിക അസ്വസ്ഥതകള്‍ ആത്മഹത്യാ ചിന്തകള്‍ ഉണ്ടാക്കുന്നതെന്നാണ് കണ്ടെത്തല്‍. ആത്മഹത്യാ ചിന്ത ഉണ്ടാക്കുന്ന നിരവധി കാര്യങ്ങളില്‍ ഒന്നുമാത്രമാണ് ശാരീരിക അസ്വസ്ഥതകളെന്നും പഠനത്തില്‍ പറയുന്നു. 

ആത്മഹത്യ ചെയ്യാന്‍ സാധ്യതയുള്ള ഒരാളിലെ ആത്മഹത്യാ പ്രവണത ആറ് മാസം മുന്‍പുള്ള സംഭവവികാസങ്ങളെ വച്ചുമാത്രം കണ്ടെത്തേണ്ടതോ ചികിത്സിക്കേണ്ടതോ അല്ലെന്നും അതിനേക്കാള്‍ പ്രധാനം നാല് വര്‍ഷം മുന്‍പുണ്ടായ കാര്യങ്ങളാകാമെന്നും പഠനത്തില്‍ പറയുന്നു. ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ പുരുഷന്മാരിലെ ആത്മഹത്യാ പ്രവണ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സ്ത്രീകളിലെ ആത്മഹത്യാ സാധ്യതകള്‍ ഇതുവഴി കണ്ടെത്താന്‍ കഴിയില്ല. 

ഓരോ ആത്മഹത്യാ കേസും വ്യത്യസ്തമാണെന്നും ജീവിതത്തിലെ വിവിധ സങ്കീര്‍ണതകളാണ് ഇത്തരം ഒരു സാഹചര്യത്തിലേക്ക് എത്തിക്കുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ജാമി ഗ്രാഡസ് പറഞ്ഞു. അതുകൊണ്ടുതന്നെ പ്രവചിക്കാന്‍ ഏറ്റവും പ്രയാസമേറിയ ഒന്നാണ് ആത്മഹത്യയെന്നും ഒരാളുടെ ജീവിതത്തിലെതന്നെ വ്യത്യസ്ത സംഭവങ്ങള്‍ ഇതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ആകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com