മാനസികാരോഗ്യത്തിലേക്ക് 'നടന്ന്' കയറാം ; വിഷാദമകറ്റുമെന്ന് റിപ്പോര്‍ട്ട്

65 വയസിന് മേല്‍ പ്രായമുള്ളവരെയാണ് പഠനവിധേയമാക്കിയത്. സ്ഥിരമായി വ്യായാമം ശീലമാക്കുന്നവരില്‍ മാനസികാരോഗ്യം മെച്ചപ്പെട്ട നിലയിലാണ്
മാനസികാരോഗ്യത്തിലേക്ക് 'നടന്ന്' കയറാം ; വിഷാദമകറ്റുമെന്ന് റിപ്പോര്‍ട്ട്

മുതിര്‍ന്നവരിലെ വിഷാദത്തെ അകറ്റാന്‍ ശാരീരിക വ്യായാമമാണ് ഫലം ചെയ്യുന്നതെന്ന് പഠന റിപ്പോര്‍ട്ടുകള്‍. വ്യായാമത്തിന്റെ ഗുണങ്ങള്‍ ഇതിനകം പലമേഖലകളിലായി കണ്ടതിന് പിന്നാലെയാണ് വിഷാദത്തില്‍ നിന്നും രക്ഷനേടുന്നതിായി വ്യായാമം സഹായിക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ പേശികള്‍ ഉത്തേജിതമാവുകയും ഇതിന്റെ ഫലമായി വ്യക്തികളുടെ മനോനിലയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

പ്രായമാകുന്നതോടെ വിശ്രമ ജീവിതത്തിലേക്ക് സ്വയം മാറുകയും ഇത് പേശികളുടെ പ്രവര്‍ത്തനത്തിന് ക്ഷീണം വരുത്തുകയും ചെയ്യുന്നു. ഉപയോഗിക്കാതെ നശിച്ചു പോകുന്ന പേശികളെ ചെറിയ വ്യായാമങ്ങളിലൂടെ തിരികെ പിടിക്കാമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നത്.

65 വയസിന് മേല്‍ പ്രായമുള്ളവരെയാണ് പഠനവിധേയമാക്കിയത്. സ്ഥിരമായി വ്യായാമം ശീലമാക്കുന്നവരില്‍ മാനസികാരോഗ്യം മെച്ചപ്പെട്ട നിലയിലാണ് കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com