കന്യകാത്വ പരിശോധനയ്ക്ക് ശാസ്ത്രീയ അടിത്തറയില്ല ; മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍

സ്ത്രീകളെ മാനസികമായി തകര്‍ക്കുന്ന പരിശോധനയാണിതെന്നും വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളെ ഇത് പഠിപ്പിക്കുന്നത്‌ അടിയന്തരമായി വിലക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
കന്യകാത്വ പരിശോധനയ്ക്ക് ശാസ്ത്രീയ അടിത്തറയില്ല ; മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍

മുംബൈ: കന്യകാത്വ പരിശോധനയും വിരല്‍ പരിശോധനയും മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സിലിന് റിപ്പോര്‍ട്ട്. ശാസ്ത്രീയമായ അടിത്തറ ഇല്ലാത്ത രീതിയാണ് ഇവയെന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് ഫോറന്‍സിക് സര്‍ജനായ ഡോക്ടര്‍ ഇന്ദ്രജിത്ത് ഖണ്ഡേക്കര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

സ്ത്രീകളെ മാനസികമായി തകര്‍ക്കുന്ന പരിശോധനയാണിതെന്നും വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളെ ഇത് പഠിപ്പിക്കുന്നത്‌ അടിയന്തരമായി വിലക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 30 എംബിബിഎസ്, ഫോറന്‍സിക്  പാഠപുസ്തകളില്‍ ഇതിന്റെ വിവരങ്ങള്‍ ഉണ്ടെന്നും ഇതടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇതിലുണ്ട്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. 

വിരല്‍ പരിശോധന നേരത്തെ സുപ്രിം കോടതി വിലക്കിയിരുന്നു. സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള കടന്ന കയറ്റമാണ് ഇത്തരം പരിശോധനകളെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിച്ചത്. ബലാത്സംഗക്കേസുകള്‍ തെളിയിക്കുന്നതിനായാണ് ഈ രീതി വ്യാപകമായി ഉപയോഗിച്ച് വന്നിരുന്നത്. 2013 ല്‍ ഉത്തരവിലൂടെ കോടതി ഇത് നിരോധിച്ചിരുന്നു. 

കന്യാചര്‍മ്മത്തെ കുറിച്ച് അടിസ്ഥാന രഹിതമായ വിവരങ്ങളാണ് മെഡിക്കല്‍ പാഠ പുസ്തകങ്ങളില്‍ പോലും ഉള്ളതെന്നും പുരുഷന്‍മാര്‍ക്ക് ഇത്തരം പരിശോധനകള്‍ ഇല്ലാതിരിക്കുന്നിടത്തോളം പ്രകടമായ വിവേചനവുമാണ് എന്നും ഖണ്ഡേക്കര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com