കുഞ്ഞുങ്ങളില്‍ കാന്‍സര്‍ വരാന്‍ കാരണമിതാണോ? 

ഏതു പ്രായക്കാരെയും എപ്പോള്‍ വേണമെങ്കിലും കാന്‍സര്‍ വരാമെങ്കിലും കുഞ്ഞുങ്ങളിലെ ഈ അസുഖം നമ്മളില്‍ ഏറെ സങ്കടമുണ്ടാക്കും.
കുഞ്ഞുങ്ങളില്‍ കാന്‍സര്‍ വരാന്‍ കാരണമിതാണോ? 

നുഷ്യര്‍ ഇന്ന് ഏറെ ഭീതിയോടെ കാണുന്ന രോഗങ്ങളിലൊന്നാണ് കാന്‍സര്‍. ലോകത്താകമാനം ആളുകളുടെ മരണനിരക്കില്‍ മുന്‍പില്‍ നില്‍ക്കുന്ന രോഗവും ഇതുതന്നെ. ഒരു പ്രധാന ഡൈഫ്‌സ്റ്റൈല്‍ ഡിസീസ് കൂടിയായ ഈ രോഗം ഇന്ന് ചികിത്സിച്ച് ഭേദമാക്കാമെന്ന് വൈദ്യശാസ്ത്രം ഉറപ്പ് നല്‍കുന്നുണ്ട്. പക്ഷേ കാന്‍സര്‍ മൂലം ജീവനും ആരോഗ്യവും നഷ്ടപ്പെടുന്നവരുമുണ്ട് ഏറെ.

ഏതു പ്രായക്കാരെയും എപ്പോള്‍ വേണമെങ്കിലും കാന്‍സര്‍ വരാമെങ്കിലും കുഞ്ഞുങ്ങളിലെ ഈ അസുഖം നമ്മളില്‍ ഏറെ സങ്കടമുണ്ടാക്കും. എന്നാല്‍ എന്തുകൊണ്ട് കാന്‍സര്‍ കുഞ്ഞുങ്ങളെ പിടികൂടുന്നുവെന്നു ശാസ്ത്രത്തിനു പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

പക്ഷേ, ജനിതകവും ചുറ്റുപാടുകളുമാണ് കുഞ്ഞുങ്ങളില്‍ പലപ്പോഴും കാന്‍സറിനു കാരണമാകുന്നതെന്ന് ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. കാന്‍സറില്‍നിന്നു രക്ഷ നേടിയ 600 കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ചായിരുന്നു ഗവേഷണം നടത്തിയത്. ഇതിനെക്കുറിച്ച് ഇനിയും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com