രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞ് പോകുന്നോ? ഈ നാല് ഭക്ഷണങ്ങള്‍ കഴിച്ചോളൂ

സോഡിയം കുറയുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.
രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞ് പോകുന്നോ? ഈ നാല് ഭക്ഷണങ്ങള്‍ കഴിച്ചോളൂ

ക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറയുന്നത് അല്‍പം ഗുരുതരമായ ആരോഗ്യപ്രശ്‌നം തന്നെയാണ്. സോഡിയം നമ്മള്‍ വിചാരിക്കുന്നത്ര നിസാരക്കാരനല്ല. ശരീരത്തിന്റെ വളര്‍ച്ചയിലും സംരക്ഷണത്തിലും സോഡിയത്തിന്റെ അളവ് വളരെ പ്രധാനമാണ്. സോഡിയം കൂടിയാലും കുറഞ്ഞാലും ദോഷകരമാണ്. അപ്പോള്‍ സോഡിയത്തെ കൃത്യമായ അനുപാതത്തില്‍ കൊണ്ടുപോവുകയാണ് വേണ്ടത്. 

രക്തത്തില്‍ സോഡിയം കുറയുന്നതിനെയാണ് ഹൈപ്പോനട്രേമിയ എന്ന് പറയുന്നത്. 2300 മില്ലി ഗ്രാം സോഡിയം ഓരോ ദിവസവും മനുഷ്യ ശരീരത്തില്‍ എത്തണമെന്നാണ് അമേരിക്കയില്‍ നടത്തിയ പഠനം പറയുന്നത്. ഛര്‍ദ്ദി, ക്ഷീണം, തലവേദന എന്നിവയാണ് സോഡിയം കുറവിന്റെ പ്രധാന ലക്ഷണങ്ങള്‍.

സോഡിയം കുറയുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. അതിനാല്‍ സോഡിയം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുയാണ് വേണ്ടത്. വെള്ളം ധാരാളം കുടിച്ചാല്‍ സോഡിയത്തിന്റെ അളവ് കൂട്ടാം. സോഡിയത്തിന്റെ അളവ് കൂട്ടുന്ന പ്രധാനപ്പെട്ട നാല് ആഹാരങ്ങള്‍ ഏതാണെന്ന് നോക്കാം.

ഉരുളക്കിഴങ്ങ്
ധാരാളം സോഡിയം അടങ്ങിയ പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. മൂന്ന് കപ്പ് ഉരുളക്കിഴങ്ങില്‍ 450 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ ബീറ്റ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ജീവകം സി, ഇ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ഉരുള കിഴങ്ങ്, ഹൃദയം, തലച്ചോറ്, ശ്വാസകോശം എന്നിവയുടെ ആരോഗ്യത്തിനും നല്ലതാണ്.

ചീസ്
രക്തത്തില്‍ സോഡിയം കുറവുള്ളവര്‍ ചീസ് കഴിക്കുന്നത് നല്ലതാണ്. ചീസില്‍ കാത്സ്യവും പ്രോട്ടീനും മാത്രമല്ല. സോഡിയവും ധാരാളം അടങ്ങിയിട്ടുണ്ട്. അരക്കപ്പ് ചീസില്‍ 350 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ചീസ്.  മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ചീസ് സഹായിക്കുമെന്നും ചില പഠനങ്ങളില്‍ പറയുന്നുണ്ട്. 

വെജിറ്റബിള്‍ ജ്യൂസ്
വെജിറ്റബിള്‍ ജ്യൂസുകള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കൂട്ടാന്‍ ഇത് സഹായിക്കും. 240 എംഎല്‍ വെജിറ്റബിള്‍ ജ്യൂസില്‍ 405 മില്ലി ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വെജിറ്റബിള്‍ ജ്യൂസ് കുടിക്കുന്നത് ഉപകാരപ്പെടും.

അച്ചാറുകള്‍
അച്ചാര്‍ ആരോഗ്യത്തിന് നല്ലതാണെന്ന് പൊതുവെ അഭിപ്രായമുണ്ടെങ്കിലും സോഡിയം കുറവുള്ളവര്‍ക്ക് അച്ചാറുകള്‍ ധാരാളം കഴിക്കാം. സോഡിയത്തിന്റെ അളവ് കൂട്ടാന്‍ നാരങ്ങ, മാങ്ങ, ഇഞ്ചി അങ്ങനെ ഏത് അച്ചാര്‍ വേണമെങ്കിലും കഴിക്കാം. 28 ഗ്രാം അച്ചാറില്‍ 241 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com