ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; മരണാസന്നയായി ഭാര്യ; കാരണമിതാണ്

അലര്‍ജി മൂലമുണ്ടായ റിയാക്ഷനാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു
ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; മരണാസന്നയായി ഭാര്യ; കാരണമിതാണ്

ന്യൂയോര്‍ക്ക്: ഭര്‍ത്താവുമായുളള ലൈംഗികബന്ധത്തിന് പിന്നാലെ ഭാര്യ മരണാസന്ന നിലയില്‍. അലര്‍ജി മൂലമുണ്ടായ റിയാക്ഷനാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അമേരിക്കയിലെ മേരിലാന്‍ഡ് സ്വദേശിനിയായ 46കാരിയെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാക്ടീരിയ മൂലമുളള അണുബാധയെ തുടര്‍ന്ന് ആന്റിബയോട്ടിക് മരുന്നുകള്‍ ഭര്‍ത്താവ് ഉപയോഗിച്ചിരുന്നു. പെനിസിലിന്‍ അടങ്ങിയ ആന്റി ബയോട്ടിക് മരുന്നാണ് ഭര്‍ത്താവ് കഴിച്ചിരുന്നത്. ശുക്ലത്തിന്റെ സമ്പര്‍ക്കം മൂലമുണ്ടായ അലര്‍ജിക് റിയാക്ഷനാണ് ഭാര്യ ഗുരുതരാവസ്ഥയില്‍ ആകാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയ്ക്കും അണുബാധയാണ് എന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയിരുന്നത്. തലകറക്കം, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായാണ് സ്ത്രീ ചികിത്സ തേടിയെത്തിയത്.എന്നാല്‍ വിദഗ്ധ പരിശോധനയില്‍ അലര്‍ജിക് റിയാക്ഷന്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു.

കുട്ടിക്കാലത്ത് 46കാരിക്ക് പെനിസിലിന്‍ അലര്‍ജി അനുഭവപ്പെട്ടിരുന്നു. ഭര്‍ത്താവുമായുളള ലൈംഗിക ബന്ധത്തിനിടെ, ശുക്ലത്തിലൂടെ പെനിസിലിന്‍ സമ്പര്‍ക്കം ഉണ്ടായതാണ് ഇവര്‍ മരണാസന്ന നിലയില്‍ ആകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.വിദഗ്ധ ചികിത്സയെ തുടര്‍ന്ന് 46കാരി സാധാരണനിലയിലേക്ക് മാറുകയും ആശുപത്രി വിട്ടതായും ഡോക്ടര്‍മാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com