കന്യകാത്വം തെളിയിക്കാന്‍ 'വ്യാജ ക്യാപ്‌സൂള്‍'; വില്‍പ്പന സജീവം, പ്രതിഷേധം

സ്ത്രീയ്ക്ക് എല്ലാം ചാരിത്രമാണെന്നും അത് നഷ്ടപ്പെടുന്നവര്‍ക്ക് നല്ല കുടുംബ ജീവിതം ഉണ്ടാകില്ലെന്നും പറഞ്ഞ് അവരിലുണ്ടാക്കുന്ന ഭയമാണ് ക്യാപ്‌സൂളുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്.
കന്യകാത്വം തെളിയിക്കാന്‍ 'വ്യാജ ക്യാപ്‌സൂള്‍'; വില്‍പ്പന സജീവം, പ്രതിഷേധം

കൊച്ചി: ഈ നൂറ്റാണ്ടിലും പ്രണയത്തിലും വിവാഹത്തോട് അനുബന്ധിച്ചും എല്ലാം താന്‍ കന്യകയാണെന്ന് തെളിയിക്കേണ്ടത് സ്ത്രീകളുടെ സ്വസ്ഥ ജീവിതത്തിന് നിര്‍ണായകഘടകമാണ്.  അതുകൊണ്ട് തന്നെ കന്യാചര്‍മ്മം ഏതെങ്കിലും വിധത്തില്‍ നഷ്ടമായോ എന്ന് പേടിക്കുന്ന സ്ത്രീകളും കുറവല്ല. പുരോഗമന വാദികളുടെ ഇടയിലാണ് ജീവിതമെങ്കിലും ഇത്തരം ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നത് തികച്ചും സ്വാഭാവികവുമാണ്..

ആദ്യ രാത്രിയില്‍ വെളുത്ത കിടക്ക വിരിച്ച് മരുമകളുടെ കന്യകാത്വം പരിശോധിക്കുന്ന അമ്മായിമാരും ഭര്‍ത്താക്കന്മാരുമെല്ലാം ഇപ്പോഴും സജീവമാണ്. ഈ അവസ്ഥയെയും അതിജീവിക്കാന്‍ എന്തിനും പരിഹാരവുമായി എത്തുന്ന അമസോണ്‍ വ്യാജ കന്യകാത്വ ക്യാപ്‌സൂളുകള്‍ വിപണിയിലെത്തിച്ചിരിക്കുന്നു.. അടുത്തിടെയാണ് ഇത്തരം പരസ്യങ്ങള്‍ ആമസോണില്‍ കാണാന്‍ തുടങ്ങിയത്. രക്തം നിറഞ്ഞ ക്യാപ്‌സൂള്‍ ഉപയോഗിച്ച് 'ആവശ്യഘട്ടങ്ങളില്‍' കന്യകാത്വം തെളിയിക്കാം.

സ്ത്രീയ്ക്ക് എല്ലാം ചാരിത്രമാണെന്നും അത് നഷ്ടപ്പെടുന്നവര്‍ക്ക് നല്ല കുടുംബ ജീവിതം ഉണ്ടാകില്ലെന്നും പറഞ്ഞ് അവരിലുണ്ടാക്കുന്ന ഭയമാണ് ഇത്തരം ക്യാപ്‌സൂളുകള്‍ ഉപയോഗിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കുന്നത്. ആളുകളുടെ മനോഭാവം മാറാത്തതാണ് ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗത്തിലേക്ക് സ്ത്രീകളെ തള്ളിവിടുന്നുത്. അതേസമയം, ഉത്പന്നത്തിന്റെ പേരില്‍ പ്രതിഷേധവുമായി നിരവധിപ്പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com